കാനഡ പാരന്റ്‌സ് ആന്‍ഡ് ഗ്രാന്റ് പാരന്റ്‌സ് പ്രോഗ്രാം ജനുവരി 28ന് റീ ഓപ്പണ്‍ ചെയ്യും;കനേഡിയന്‍ പൗരന്‍മാര്‍ക്കും പിആറുകള്‍ക്കും തങ്ങളുടെ പാരന്റ്‌സിനെ അല്ലെങ്കില്‍ ഗ്രാന്റ് പാരന്റ്‌സിനെ ഇവിടേക്ക് കൊണ്ടു വരാം; 2019ല്‍ 20,000 അപേക്ഷകള്‍ സ്വീകരിക്കും

കാനഡ പാരന്റ്‌സ് ആന്‍ഡ് ഗ്രാന്റ് പാരന്റ്‌സ് പ്രോഗ്രാം ജനുവരി 28ന് റീ ഓപ്പണ്‍ ചെയ്യും;കനേഡിയന്‍ പൗരന്‍മാര്‍ക്കും പിആറുകള്‍ക്കും  തങ്ങളുടെ പാരന്റ്‌സിനെ അല്ലെങ്കില്‍ ഗ്രാന്റ് പാരന്റ്‌സിനെ ഇവിടേക്ക് കൊണ്ടു വരാം; 2019ല്‍  20,000 അപേക്ഷകള്‍ സ്വീകരിക്കും
കാനഡ പാരന്റ്‌സ് ആന്‍ഡ് ഗ്രാന്റ് പാരന്റ്‌സ് പ്രോഗ്രാം ജനുവരി 28ന് റീ ഓപ്പണ്‍ ചെയ്യും. അന്നേ തിയതി മുതല്‍ താല്‍പര്യമുള്ള സ്‌പോണ്‍സര്‍മാര്‍ക്ക് അപേക്ഷിക്കാമെന്ന് ഫെഡറല്‍ ഗവണ്‍മെന്റ് ഇന്നലെ പ്രസ്താവിച്ചു. ഈ പ്രോഗ്രാം പൊതുവെ പിജിപി എന്നാണറിയപ്പെടുന്നത്. ഇത് പ്രകാരം 18 വയസിന് മേല്‍ പ്രായമുള്ള കനേഡിയന്‍ പൗരന്‍മാര്‍ക്കും പിആറുകള്‍ക്കും തങ്ങളുടെ പാരന്റ്‌സിനെ അല്ലെങ്കില്‍ ഗ്രാന്റ് പാരന്റ്‌സിനെ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനായി സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കും.

2019ല്‍ പുതിയതായി 20,000ത്തോളം പിജിപി അപേക്ഷകള്‍ പ്രൊസസ് ചെയ്യുമെന്നാണ് ഇമിഗ്രേഷന്‍ ,റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ(ഐആര്‍സിസി) പറയുന്നത്. പാരന്റ്‌സിനെയോ ഗ്രാന്റ് പാരന്റ്‌സിനെയോ സ്‌പോണ്‍സര്‍ ചെയ്യാനാഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് ഓണ്‍ലൈന്‍ ഇന്ററസ്റ്റ് ടു സ്‌പോണ്‍സര്‍ ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കുകയാണ് . ജനുവരി 28ന് ഉച്ചയ്ക്ക് ശേഷം മുതല്‍ ഈ ഫോം ലഭിക്കുന്നതാണ്.

ലഭിക്കുന്നതിന് അനുസൃതമായിട്ടാണ് ഐആര്‍സിസി ഇന്ററസ്റ്റ് ടു സ്‌പോണ്‍സര്‍ ഫോം പ്രൊസസ് ചെയ്യുന്നത്. പ്രോഗ്രാമിന്റെ പരിധിയായ പൂര്‍ത്തിയാക്കിയ 20,000 അപേക്ഷകള്‍ ആകുന്നത് വരെ പിജിപിക്കുള്ള ഇന്‍വിറ്റേഷന്‍സ് ടു അപ്ലൈ ഇഷ്യൂ ചെയ്യുന്നതായിരിക്കും. ഇതിന് മുമ്പ് റാന്‍ഡമൈസ്ഡ് ലോട്ടറി പ്രൊസസായിരുന്നു പിജിപിക്കായി അനുവര്‍ത്തിച്ചിരുന്നതെങ്കില്‍ പുതിയ സിസ്റ്റമനുസരിച്ച് ദി ഫസ്റ്റ് -ഇന്‍, ഫസ്റ്റ് സെര്‍വ്ഡ് സമീപനമായിരിക്കും സ്വീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു പുതിയ സമീപനം ഐആര്‍സിസി ഇതിനായി സ്വീകരിച്ച് തുടങ്ങിയിരുന്നത്. സ്‌പോണ്‍സര്‍മാര്‍ക്ക് തങ്ങള്‍ കൊണ്ടു വരുന്നവര്‍ക്ക് ജീവിക്കാന്‍ പണം നല്‍കാനുള്ള പ്രാപ്തിയുണ്ടായിരിക്കണം.

Other News in this category



4malayalees Recommends