കാനഡ 2021 ഓടെ ഒരു മില്യണില്‍ കൂടുതല്‍ പെര്‍മനന്റ് റെസിഡന്റുമാരെ സ്വാഗതം ചെയ്യും; 2019ല്‍ 330,800 കുടിയേറ്റക്കാരെയും 2020ല്‍ 341,000 ഉം 2021ല്‍ 350,000 കുടിയേറ്റക്കാരെയുമെത്തിക്കും; കഴിവുകളും പ്രവര്‍ത്തന പരിചയവുമുള്ള കൂടുതല്‍ പേരെ കൊണ്ട് വരും

കാനഡ 2021 ഓടെ ഒരു മില്യണില്‍ കൂടുതല്‍ പെര്‍മനന്റ് റെസിഡന്റുമാരെ സ്വാഗതം ചെയ്യും; 2019ല്‍ 330,800 കുടിയേറ്റക്കാരെയും  2020ല്‍  341,000 ഉം  2021ല്‍ 350,000 കുടിയേറ്റക്കാരെയുമെത്തിക്കും; കഴിവുകളും പ്രവര്‍ത്തന പരിചയവുമുള്ള കൂടുതല്‍ പേരെ കൊണ്ട് വരും


2021 ഓടെ കാനഡ ഒരു മില്യണില്‍ കൂടുതല്‍ പെര്‍മനന്റ് റെസിഡന്റുമാരെ സ്വാഗതം ചെയ്യേണ്ടിയിരിക്കുന്നുവെന്ന് പാര്‍ലിമെന്റിനുള്ള ഒരു വാര്‍ഷിക റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. ഇവിടുത്തെ വര്‍ധിച്ച് വരുന്ന ആവശ്യം പരിഗണിച്ച് അത്രയും കുടിയേറ്റക്കാരെയെങ്കിലും ഇവിടേക്ക് എത്തിച്ചേ മതിയാവൂ എന്നാണി റിപ്പോര്‍ട് നിര്‍ദേശിച്ചിരിക്കുന്നത്. 2017ല്‍ കാനഡയിലേക്ക് 286,000 പെര്‍മനന്റ് റെസിഡന്റുമാരായിരുന്നു ഇവിടേക്ക് എത്തിയിരുന്നതെന്നാണ് ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.

ഇമിഗ്രന്റുകളും അവര്‍ക്കൊപ്പമെത്തുന്നവരും കാനഡയ്ക്ക് കണക്കാക്കാന്‍ സാധിക്കാത്ത സംഭാവനകളാണ് നല്‍കുന്നതെന്നും രാജ്യത്തിന്റെ ഭാവി വളര്‍ച്ച കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നത് തുടരുന്നതിലൂടെയും അവരെ ഇവിടുത്തെ സമൂഹവുമായി കൂട്ടിയിണക്കുന്നതിലൂടെയാണെന്നും മിനിസ്റ്റര്‍ ഓഫ് ഇമിഗ്രേഷന്‍ , റെഫ്യൂജീസ് ആന്‍സ് സിറ്റിസണ്‍ഷിപ്പ് ഈ റിപ്പോര്‍ട്ടിലെഴുതിയിരിക്കുന്ന സന്ദേശത്തില്‍ ഏവരെയും ഓര്‍മിപ്പിക്കുന്നുണ്ട്.

2019 മുല്‍ 2021 വരെയുള്ള ഒരു ഇമിഗ്രേഷന്‍ പ്ലാനും ഈ റിപ്പോര്‍ട്ടില്‍ അടങ്ങിയിരിക്കുന്നു. ഇത് പ്രകാരം 2019ല്‍ 330,800 കുടിയേറ്റക്കാരെയും 2020ല്‍ 341,000 കുടിയേറ്റക്കാരെയും 2021ല്‍ 350,000 കുടിയേറ്റക്കാരെയും സ്വാഗതം ചെയ്യാനാണ് കാനഡ ലക്ഷ്യമിടുന്നത്. ഈ പദ്ധതി പ്രകാരം കാനഡ കഴിവുകളും പ്രവര്‍ത്തന പരിചയവുമുള്ള കൂടുതല്‍ വിദേശതൊഴിലാളികളെ ഇവിടേക്ക് കൊണ്ടു വരുമെന്നും അവരുടെ കുടുംബങ്ങളെ റീയുണൈറ്റ് ചെയ്യുമെന്നും പുതിയ ജീവിതം കൊതിക്കുന്ന കൂടുതല്‍ അഭയാര്‍ത്ഥികളെ ഇവിടേക്ക് കൊണ്ടു വരുമെന്നും ഈ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

Other News in this category



4malayalees Recommends