കാനഡയില്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്‍്‌റ്‌സിന് പിആറിനുള്ള അവസരങ്ങളേറെ; മൂന്ന് വര്‍ഷത്തേക്കുള്ള ഒരു പോസ്റ്റ്-ഗ്രാഡ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റ്;ഗ്രാജ്വേറ്റുകള്‍ക്ക് നിരവധി ഫെഡറല്‍ ഇമിഗ്രേഷന്‍ പ്രോഗ്രാമുകളും പ്രൊവിന്‍ഷ്യല്‍ ഇമിഗ്രേഷന്‍ പ്രോഗ്രാമുകളും

കാനഡയില്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്‍്‌റ്‌സിന് പിആറിനുള്ള അവസരങ്ങളേറെ; മൂന്ന് വര്‍ഷത്തേക്കുള്ള ഒരു പോസ്റ്റ്-ഗ്രാഡ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റ്;ഗ്രാജ്വേറ്റുകള്‍ക്ക് നിരവധി ഫെഡറല്‍ ഇമിഗ്രേഷന്‍ പ്രോഗ്രാമുകളും പ്രൊവിന്‍ഷ്യല്‍ ഇമിഗ്രേഷന്‍ പ്രോഗ്രാമുകളും
ഇന്റര്‍നാഷണല്‍ സ്റ്റുഡന്‍്‌റ്‌സിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാനഡ ഏറ്റവും പ്രിയപ്പെട്ട പത്ത് രാജ്യങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് പിആര്‍ ലഭിക്കാന്‍ ഇവിടെ നിരവധി ഓപ്ഷനുകളുണ്ട്. ഇവിടുത്തെ ഗ്രാജ്വേഷന് ശേഷം ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് ജോലിയെടുക്കാനും ഇമിഗ്രേഷനും നിരവധി ഓപ്ഷനുകളുണ്ട്. ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് മൂന്ന് വര്‍ഷത്തേക്കുള്ള ഒരു പോസ്റ്റ്-ഗ്രാഡ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റിന് അവസരമുണ്ട്. ഇതിന് പുറമെ വിവിധ ഇമിഗ്രേഷന്‍ പ്രോഗ്രാമുകള്‍ക്ക് കീഴില്‍ ഒരു കനേഡിയന്‍ ഡിപ്ലോമയ്ക്ക് മൂല്യമേറിയ പോയിന്റുകള്‍ ലഭിക്കും.

ഗ്രാജ്വേറ്റ് സ്റ്റുഡന്റ്‌സിനായി കാനഡ നിരവധി ഫെഡറല്‍ , പ്രൊവിന്‍ഷ്യല്‍ ഇമിഗ്രേഷന്‍ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്. ചില കനേഡിയന്‍ പ്രവിശ്യകള്‍ തൊഴിലിലേക്ക് നയിക്കുന്ന ഇനീഷ്യേറ്റീവുകളും പ്രദാനം ചെയ്യുന്നുണ്ട്.

ഗ്രാജ്വേറ്റുകള്‍ക്കുള്ള ഫെഡറല്‍ ഇമിഗ്രേഷന്‍ പ്രോഗ്രാമുകള്‍

ഫെഡറല്‍ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റത്തിന് കീഴിലുള്ള ഒരു ഇമിഗ്രേഷന്‍ പ്രോഗ്രാമാണ് കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ് (സിഇസി). കാനഡയില്‍ ചുരുങ്ങിയത് ഒരു വര്‍ഷത്തെ വര്‍ക്ക് എക്‌സ്പീരിയന്‍സ് ഉള്ള ടെംപററി വര്‍ക്കര്‍മാര്‍ക്ക് പെര്‍മനന്റ് റെസിഡന്‍സിക്കായി അപേക്ഷിക്കാന്‍ സാധിക്കും. പോസ്റ്റ്-ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റുള്ള ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനും ഇതിന് സാധിക്കും. സിഇസിക്ക് യോഗ്യത നേടുന്നതിനായി അടുത്തിടെ ഗ്രാജ്വേഷന്‍ കഴിഞ്ഞവര്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.

ഗ്രാജ്വേറ്റുകള്‍ക്കുള്ള പ്രൊവിന്‍ഷ്യല്‍ ഇമിഗ്രേഷന്‍ പ്രോഗ്രാമുകള്‍

ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകള്‍ക്ക് നിരവധി പ്രൊവിന്‍ഷ്യല്‍ ഇമിഗ്രേഷന്‍ കാറ്റഗറികളുണ്ട്. ആല്‍ബര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ, ന്യൂഫൗണ്ട്‌ലാന്‍ഡ്, ലാബ്രഡോര്‍, ഒന്റാറിയോ, പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ്, ക്യൂബെക്ക്, സാസ്‌കറ്റ്ച്യൂവാന്‍ എന്നിവയ്ക്ക് പ്രത്യേകം പ്രോഗ്രാമുകള്‍ അതത് പ്രവിശ്യകളില്‍ നിന്നും ഗ്രാജ്വേഷന്‍ നിര്‍വഹിച്ച ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനായുണ്ട്.


Other News in this category



4malayalees Recommends