യുഎസ് ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ ചെയ്തതിന് ശേഷം 40,000ത്തില്‍ അധികം ഇമിഗ്രേഷന്‍ കോര്‍ട്ട് ഹിയറിംഗുകള്‍ റദ്ദാക്കി;ഇമിഗ്രേഷന്‍ കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തി വച്ചു;യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ സൈനികസാന്നിധ്യം വര്‍ധിപ്പിക്കാന്‍ അധിക ഫണ്ട് നല്‍കി

യുഎസ് ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ ചെയ്തതിന് ശേഷം 40,000ത്തില്‍ അധികം ഇമിഗ്രേഷന്‍ കോര്‍ട്ട് ഹിയറിംഗുകള്‍ റദ്ദാക്കി;ഇമിഗ്രേഷന്‍ കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തി വച്ചു;യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ സൈനികസാന്നിധ്യം വര്‍ധിപ്പിക്കാന്‍ അധിക ഫണ്ട് നല്‍കി
യുഎസ് ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ ചെയ്തതിന് ശേഷം 40,000ത്തില്‍ അധികം ഇമിഗ്രേഷന്‍ കോര്‍ട്ട് ഹിയറിംഗുകള്‍ റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് രാജ്യത്തെ ഇമിഗ്രേഷന്‍ സിസ്റ്റം കടുത്ത സമ്മര്‍ദം നേരിടുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇതേ സമയം യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാനും മറ്റ് പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും പെന്റഗണ്‍ അധികമായ ഫണ്ടുകള്‍ അനുവദിക്കുന്നത് തുടര്‍ന്ന് വരുന്നുമുണ്ട്.

സര്‍ക്കാരിനെ ഭാഗികമായി ഷട്ട്ഡൗണ്‍ ചെയ്തിരിക്കുന്ന വേളയിലാണ് അതിര്‍ത്തിയില്‍ ഈ സൈനിക വിന്യാസം വര്‍ധിച്ച് വന്ന് കൊണ്ടിരിക്കുന്നത്. രാജ്യം നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും നീണ്ട ഗവണ്‍മെന്റ് ഷട്ട്ഡൗണാണിത്. നിലവില്‍ ഷട്ട്ഡൗണ്‍ 25ാം ദിവസത്തിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ കുടിയേറ്റക്കാരെ തടഞ്ഞ് നിര്‍ത്തുന്നതിനായി വന്‍ മതില്‍ നിര്‍മിക്കുന്നതിന് 5.7 ബില്യണ്‍ ഡോളര്‍ ട്രംപിനും കോണ്‍ഗ്രസിനും ഒരു ഡീലില്‍ എത്താന്‍ സാധിച്ചിട്ടില്ല. ഇതിനെ തുടര്‍ന്ന് ഒമ്പത് ഫെഡറല്‍ ഏജന്‍സികളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവച്ചിരിക്കുന്നു.

ഷട്ട്ഡൗണ്‍ തുടങ്ങിയതിന് ശേഷം ഇമിഗ്രേഷന്‍ കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തി വച്ചിരിക്കുകയാണ്. ഡിറ്റെന്‍ഷന്‍ സെന്ററുകളിലുള്ള കുടിയേറ്റക്കാരുടെ ഒഴിച്ചുള്ള ഷെഡ്യൂള്‍ ചെയ്ത എല്ലാ ഹിയറിംഗുകളും റദ്ദാക്കിയിരിക്കുകയാണ്.സൈരാക്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ട്രാന്‍സാക്ഷണല്‍ റെക്കോര്‍ഡ്‌സ് ആക്‌സസ് ക്ലിയറിംഗ്ഹൗസില്‍ നിന്നുള്ള രേഖകള്‍ പ്രകാരം ജനുവരി 11 ന് ശേഷം 42,726 ഇമിഗ്രേഷന്‍ ഹിയറിംഗുകളാണ് റദ്ദാക്കിയിരിക്കുന്നത്.

Other News in this category



4malayalees Recommends