സൗത്ത് ഫ്‌ളോറിഡ ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ പ്രവത്തനോദ്ഘാടനം ജനുവരി 26 ന്

സൗത്ത് ഫ്‌ളോറിഡ ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ പ്രവത്തനോദ്ഘാടനം ജനുവരി 26 ന്
സൗത്ത് ഫ്‌ളോറിഡ: ഡോ. ബോബി വര്‍ഗ്ഗീസിന്റെ നേതൃത്തത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സൗത്ത് ഫ്‌ളോറിഡ ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ 2019 2020 കമ്മിറ്റിയുടെ പ്രവത്തനോദ്ഘാടനം ജനുവരി 26 രാവിലെ 10 മണിക്ക് ഫോര്‍ട്ട് ലൗഡര്‍ഡേയില്‍ എയര്‍പോര്‍ട്ടിനു സമീപമുള്ള നോവസൗത്ത് ഈസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി ഈസ്റ്റ് ക്യാംപസ് അലൂമിനി ഓഡിറ്റോറിയത്തില്‍ വെച്ച ്‌നടത്തപ്പെടും. തുടര്‍ന്ന് വര്‍ണ്ണശബളമായ ഇന്ത്യന്‍ റിപ്പബ്ലിക്ക്‌ഡേയോടനുബന്ധിച്ചുള്ള കലാസാംസ്‌കാരിക പരിപാടികള്‍ നടത്തപ്പെടും.


അമേരിക്കയിലെ കേരളമെന്നു അറിയപ്പെടുന്ന സൗത്ത് ഫ്‌ളോറിഡയില്‍ കഴിഞ്ഞ 21 വര്‍ഷകാലം ആരോഗ്യ വിദ്യാഭ്യാസരംഗത്തും സാമൂഹ്യസേവനരംഗത്തും നേഴ്‌സസ് അസോസിയേഷനുള്ള പങ്കു പ്രശംസനീയമാണ്. ഈകഴിഞ്ഞ വര്‍ഷം ഹൈദരാബാദില്‍ കുഷ്ഠരോഗികക്കുള്ള ക്ലിനിക്, ദുരിതാശ്വാസ ക്യാമ്പുകള്‍, നഴ്‌സിംഗ് പഠനത്തിനുള്ള ധനസഹായം മുതലായ കാര്യങ്ങളില്‍ പതിനായിത്തലധികം ഡോളര്‍സംഭവനചെയ്യുവാന്‍ അസോസിയേഷന് സാധിച്ചു .


പ്രസിഡന്റ് ഡോ. ബോബി വര്‍ഗീസ് , വൈസ് പ്രസിഡന്റ് സജോ ജോസ് പെല്ലിശ്ശേരി , സെക്രട്ടറി പ്രിയ നായര്‍ ,അസ്സോസിയേറ്റ് സെക്രട്ടറി ഡോ. മഞ്ജു സാമുവേല്‍ , നര്‍ഗീത്ത അറോറ, ട്രെഷറര്‍ ബിജു ആന്റണി, ജോയിന്റ് ട്രെഷറര്‍ ജെറിന്‍ ജോര്‍ജ് ,അഡൈ്വസറി ബോര്‍ഡ് ചെയര്‍ ഷീല ജോണ്‍സന്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥി പ്രസിഡന്റ് മീന ലക്ഷ്മി മോഹന്‍ എന്നിവര്‍ അസോസിയേഷന് നേതൃത്വം കൊടുക്കുന്നു.


നഴ്‌സുമാരുടെ ഉന്നതവിദ്യാഭാസത്തിനു ഊന്നല്‍നല്‍കിയുള്ള പ്രവര്‍ത്തനത്തിന് ഡോ. സിബി പീറ്റര്‍ , ഡോ. സുജാമോള്‍ സ്‌കറിയ എന്നിവര്‍ നേതൃതം നല്‍കും. കലാസാംസ്‌കാരിക മേഖലയില്‍ വാണി സുധീഷ്, സിജിഡെന്നിജോസഫ് ,സോന വര്‍ഗീസ് ,ദിവ്യഫിലിപ്പ് എന്നിവരും ബൈലോ, ആതുരാശ്രുശൂഷ, മെമ്പര്‍ഷിപ് കമ്മിറ്റികള്‍ക്ക് റീന ഫിലിപ്പ്, ഡെല്‍വിയവാതിയേലില്‍, ബിനിതോമസ്, രാജലക്ഷ്മിസുരേഷ്, ബിന്ദുജിമ്മി, മരിയ ഫ്‌ളോറ, ബിനുപാപ്പച്ചന്‍ എന്നിവര്‍ േനതൃത്വംനല്‍കും. ഡിക്‌സി ഷാനുവാണ് ഓഡിറ്റര്‍. എക്‌സിക്യൂട്ടീവ് കമ്മിറ്റിഅംഗങ്ങളായ കുഞ്ഞമ്മ കോശി, ജിനോയ് തോമസ്, രജിത് ജോര്‍ജ്, വത്സമ്മ എബ്രഹാം, ബെറ്റ്‌സി മാത്യു, സ്മിത രാജു, നാന്‍സി ഫെര്‍ണാണ്ടസ് , റോഷ്‌നി തോമസ് എന്നിവരും അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ അലിഷാ കുറ്റിയാനി, മേരി തോമസ് , ഷേര്‍ലി ഫിലിപ്പ്, അമ്മാള്‍ ബെര്‍ണാഡ്, ഡോ. ജോര്‍ജ് പീറ്റര്‍ എന്നിവരടങ്ങുന്ന നാല്പത് അംഗകമ്മിറ്റിയാണ് അസ്സോസിയേഷന് ചുക്കാന്‍പിടിക്കുന്നത്.


പ്രവത്തനോദ്ഘാടന ചടങ്ങുകളില്‍ ബ്രോവാര്‍ഡ് കോളേജ് നഴ്‌സിംഗ്ഡീന്‍ ഡോ. സാറാട്രൈ പെല്‍ മുഖ്യഅതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് എ.പി .ആര്‍ .എന്‍വേള്‍ഡിന്റിനെ ആഭിമുഖ്യത്തില്‍ ഡോ. ജോര്‍ജ്പീറ്റര്‍ നയിക്കുന്നസൗജന്യ ഫ്‌ളോറിഡ നഴ്‌സിംഗ്‌ബോര്‍ഡ് അംഗീകൃതക്ലാസ്സുകളും, ഉന്നതവിദ്യാഭ്യാസരംഗത്തുള്ളനഴ്‌സുമാരെആദരിക്കല്‍ച്ചടങ്ങുംനടത്തപ്പെടും. റിപ്പബ്ലിക്ക് ഡേ കലാ സാംസ്‌കാരിക പരിപാടികളില്‍ ബ്രോവാര്‍ഡ് കൗന്റി, സിറ്റി, ഇതര അസോസിയേഷന്‍ ഭാരവാഹികള്‍, മതസാമൂഹിക നേതാക്കള്‍ മുതലായവര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക: ഡോ. ബോബിവര്‍ഗീസ് 305 915 4270

Other News in this category



4malayalees Recommends