ഓസ്‌ട്രേലിയയിലേക്ക് പുതിയ അഗ്രികള്‍ച്ചര്‍ വിസ നടപ്പിലാക്കാന്‍ സമ്മര്‍ദം; കാര്‍ഷിക തൊഴിലാളികളെ നിയമിക്കുന്നതിന് നിലവിലുള്ള സീസണല്‍ വര്‍ക്ക് ഇന്‍സെന്റീവ്‌സ് ട്രയല്‍ ഫലപ്രദമാല്ല; രാജ്യത്ത് വിളവെടുപ്പ് തൊഴിലാളികള്‍ക്ക് ക്ഷാമം

ഓസ്‌ട്രേലിയയിലേക്ക് പുതിയ അഗ്രികള്‍ച്ചര്‍ വിസ നടപ്പിലാക്കാന്‍ സമ്മര്‍ദം;  കാര്‍ഷിക തൊഴിലാളികളെ നിയമിക്കുന്നതിന് നിലവിലുള്ള സീസണല്‍ വര്‍ക്ക് ഇന്‍സെന്റീവ്‌സ് ട്രയല്‍ ഫലപ്രദമാല്ല; രാജ്യത്ത് വിളവെടുപ്പ് തൊഴിലാളികള്‍ക്ക് ക്ഷാമം

പുതിയ അഗ്രികള്‍ച്ചര്‍ വിസ ഓസ്‌ട്രേലിയയിലേക്കായി നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഫാമുകളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് നിലവിലുള്ള പ്രോഗ്രാം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മോറിസന്‍ ഗവണ്‍മെന്റിന് മേല്‍ പുതിയ അഗ്രികള്‍ച്ചര്‍ വിസ ഓസ്‌ട്രേലിയയിലേക്കായി സൃഷ്ടിക്കാന്‍ സമ്മര്‍ദമേറുന്നത്. ഓസ്‌ട്രേലിയയില്‍ കൃഷിത്തൊഴിലാളികള്‍ക്കുള്ള കുറവ് വര്‍ധിച്ചതോടെ പുതിയ വിസയില്‍ ആളുകളെ എത്തിക്കുന്നതിനായി പുതിയ വിസ പ്രാവര്‍ത്തികമാക്കണമെന്ന ആവശ്യം വിവിധ തലങ്ങളില്‍ നിന്നും ശക്തമാകുന്നുണ്ട്.


കാര്‍ഷിക തൊഴിലാളികളെ വിദേശത്ത് നിന്നും രാജ്യത്തെത്തിക്കുന്നതിനായി നേരത്തെ ആരംഭിച്ചിരുന്ന രണ്ട് വര്‍ഷത്തെ പ്രോഗ്രാമായ സീസണല്‍ വര്‍ക്ക് ഇന്‍സെന്റീവ്‌സ് ട്രയലിലൂടെ 333 പേരെ മാത്രമായിരുന്നു ഇതുവരെ എത്തിക്കാന്‍ സാധിച്ചിരുന്നത്. ആറ് മാസം മാത്രം അവശേഷിക്കവെ ഇതിലെ 7600 പ്ലേസുകള്‍ ഇപ്പോഴും ഒഴിഞ്ഞ് കിടക്കുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഈ രണ്ട് വര്‍ഷത്തിനിടെ ഇതിലേക്കുള്ള ടേക്ക് അപ് റേറ്റ് വെറും നാല് ശതമാനം മുതല്‍ അഞ്ച് ശതമാനം വരെ മാത്രമായിരുന്നു.

കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ ഓസ്‌ട്രേലിയയിലെ കാര്‍ഷിക തൊഴിലാളികളുടെ ക്ഷാമം നികത്താന്‍ പുതിയൊരു അഗ്രികള്‍ച്ചര്‍ വിസ എത്രയു വേഗം നടപ്പിലാക്കണമെന്ന സമ്മര്‍ദം സര്‍ക്കാരിന് മേല്‍ ശക്തമാവുകയാണ്. നിലവിലുള്ള സീസണല്‍ വര്‍ക്ക് ഇന്‍സെന്റീവ്‌സ് ട്രയല്‍ പൂര്‍ണ പരാജയമാണെന്നാണ് നാഷണല്‍ ഫാര്‍മേസ് ഫെഡറേഷനിലെ ബെന്‍ റോഗേര്‍സ് ആരോപിക്കുന്നത്. പ്രാദേശിക സീസണല്‍ വര്‍ക്കര്‍മാര്‍ വിളവെടുപ്പ് ജോലികളില്‍ അശേഷം താല്‍പര്യം പ്രകടിപ്പിക്കാത്തതിനെ തുടര്‍ന്ന് ഇവിടെ വിളവെടുപ്പ് ജോലിക്ക് ആളെക്കിട്ടുന്നില്ലെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

ഇത്തരം പ്രാദേശിക തൊഴിലുകളെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കാത്തവര്‍ക്ക് ബെനഫിറ്റുകള്‍ വെട്ടിച്ചുരുക്കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ മുന്നറിയിപ്പേകിയിരുന്നു. വിളവെടുപ്പ് ജോലികള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്നവര്‍ക്ക് ഈ പ്രോഗ്രാം അനുസരിച്ച് 5000 ഡോളര്‍ ഇന്‍സെന്റീവ് നല്‍കുന്നുണ്ട്. ഡിപ്പാര്‍ട്‌മെന്റ് ഓഫ് ജോബ്‌സ് ഈ പ്രോഗ്രാമിനെ പ്രോത്സാഹിപ്പിക്കുന്നതിനായി മുന്നോട്ട് വന്നിട്ടും ഇത് വിജയിപ്പിക്കാന്‍ സാധിച്ചിട്ടില്ല.


Other News in this category



4malayalees Recommends