ഓസ്‌ട്രേലിയയിലേക്കുള്ള പുതിയ പുതിയ പാരന്റ് വിസ ഈ വര്‍ഷം; കുടിയേറ്റക്കാരുടെ മാതാപിതാക്കള്‍ക്ക് അഞ്ച് വര്‍ഷം വരെ ഇവിടെ താമസിക്കാം; മൂന്ന് വര്‍ഷത്തെ വിസക്ക് 5000 ഡോളറും അഞ്ച് വര്‍ഷത്തെ വിസക്ക് 10,000 ഡോളറും ഫീസ്; പത്ത് വര്‍ഷം വരെ ദീര്‍ഘിപ്പിക്കാം

ഓസ്‌ട്രേലിയയിലേക്കുള്ള പുതിയ പുതിയ പാരന്റ് വിസ ഈ വര്‍ഷം;  കുടിയേറ്റക്കാരുടെ മാതാപിതാക്കള്‍ക്ക് അഞ്ച് വര്‍ഷം വരെ ഇവിടെ താമസിക്കാം; മൂന്ന് വര്‍ഷത്തെ വിസക്ക് 5000 ഡോളറും അഞ്ച് വര്‍ഷത്തെ വിസക്ക് 10,000 ഡോളറും ഫീസ്; പത്ത് വര്‍ഷം വരെ ദീര്‍ഘിപ്പിക്കാം

ഓസ്‌ട്രേലിയയിലേക്ക് വരുന്നതിന് പാരന്റ്‌സുകള്‍ക്കുള്ള പുതിയ ടെപററി വിസ 2019ല്‍ ലോഞ്ച് ചെയ്യുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ആദ്യ പകുതി മുതല്‍ ഇതിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുമെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതിനായി ഫെഡറല്‍ സെനറ്റ് ഓഫ് ഓസ്‌ടേലിയ മൈഗ്രേഷന്‍ അമെന്റ്‌മെന്റ്‌സ് ബില്‍ 2016 നവംബര്‍ 28ന് പാസാക്കുകയും ചെയ്തിരുന്നു. ഇത് പ്രകാരം സെനറ്റ് ഒരു പുതിയ പാരന്റ് വിസയും പ്രാബല്യത്തില്‍ വരുത്തുന്നുണ്ട്.


ഇത്തരത്തിലുള്ള ഒരു പുതിയ പാരന്റ് വിസ നടപ്പിലാക്കണമെന്ന് രാജ്യത്തെ കുടിയേറ്റ സമൂഹരം വളരെ കാലമായി ആവശ്യപ്പെട്ട് വരുന്നത് പരിഗണിച്ചാണ് സെനറ്റ് ഇതിനായുള്ള നീക്കം സജീവമാക്കിയിരിക്കുന്നത്. കുടിയേറ്റക്കാരുടെ കുടുംബങ്ങളെ പുനരേകീകരിക്കാന്‍ ഈ പുതിയ പാരന്റ് വിസയിലൂടെ സാധിക്കുമെന്നാണ് ഇമിഗ്രേഷന്‍ മിനിസ്റ്ററായ ഡേവിഡ് കോള്‍മാന്‍ ഉറപ്പേകുന്നത്. ഇതിലൂടെ വിദേശത്തുള്ള പാരന്റുമാര്‍ക്കും ഗ്രാന്റ് പാരന്റുമാര്‍ക്കും ഓസ്‌ട്രേലിയയിലുള്ള തങ്ങളുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനും അവര്‍ക്കൊപ്പം ജീവിക്കാനും സാധിക്കും.

ഈ വിസയിലൂടെ ഓസ്‌ട്രേലിയന്‍ സമൂഹത്തിന് കൂടുതല്‍ സോഷ്യല്‍ ബെനഫിറ്റുകള്‍ ലഭിക്കാനും വഴിയൊരുക്കും. പുതിയ പാരന്റ് വിസയിലൂടെ ഓസ്‌ട്രേലിയന്‍ കുടിയേറ്റക്കാരുടെ പാരന്റുമാര്‍ക്ക് അഞ്ച് വര്‍ഷം വരെ ഓസ്‌ട്രേലിയയില്‍ ജീവിക്കാന്‍ സാധിക്കും. 2017 മേയില്‍ ഈ വിസ പ്രഖ്യാപിക്കുന്ന വേളയില്‍ ഇതിനായുള്ള ഫീസുകളും പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇത് പ്രകാരം മൂന്ന് വര്‍ഷത്തെ വിസക്കായി അപേക്ഷകര്‍ 5000 ഡോളറാണ് ഫീസായി അടക്കേണ്ടത്. അഞ്ച് വര്‍ഷത്തെ വിസക്കായി അടക്കേണ്ടത് 10,000 ഡോളറാണ്. അഞ്ച് വര്‍ഷത്തെ വിസ വീണ്ടുമൊരു അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടുന്നതിനായി അതേ ഫീസ് ഒരിക്കല്‍ കൂടി അടച്ചാല്‍ മതിയാകും.


Other News in this category



4malayalees Recommends