ഓസ്‌ട്രേലിയന്‍ പെര്‍മനന്റ് റെസിഡന്‍സിക്ക് അപേക്ഷിക്കാന്‍ ലോ-സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് അവസരം; ലാംഗ്വേജ് , സ്‌കില്‍സ്, വര്‍ക്ക് എക്‌സ്പീരിയന്‍സ് റിക്വയര്‍മെന്റുകള്‍ കുറച്ച് നോര്‍ത്തേണ്‍ ടെറിട്ടെറിയും വിക്ടോറിയയും

ഓസ്‌ട്രേലിയന്‍ പെര്‍മനന്റ് റെസിഡന്‍സിക്ക് അപേക്ഷിക്കാന്‍ ലോ-സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് അവസരം; ലാംഗ്വേജ് , സ്‌കില്‍സ്, വര്‍ക്ക് എക്‌സ്പീരിയന്‍സ് റിക്വയര്‍മെന്റുകള്‍ കുറച്ച് നോര്‍ത്തേണ്‍ ടെറിട്ടെറിയും വിക്ടോറിയയും

ലോ-സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് നിലവില്‍ ഓസ്‌ട്രേലിയന്‍ പിആര്‍ ലഭിക്കുന്നതിന് അവസരം ലഭിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിനായി വിദേശ തൊഴിലാളികള്‍ക്ക് വേണ്ട ലാംഗ്വേജ് , സ്‌കില്‍സ്, വര്‍ക്ക് എക്‌സ്പീരിയന്‍സ് റിക്വയര്‍മെന്റുകള്‍ നോര്‍ത്തേണ്‍ ടെറിട്ടെറി, വിക്ടോറിയ എന്നീ സ്റ്റേറ്റുകള്‍ കുറച്ചിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പുതിയ മൈഗ്രേഷന്‍ എഗ്രിമെന്റുകള്‍ പ്രകാരമാണ് ഈ നീക്കം നടത്തിയിരിക്കുന്നത്. തുടര്‍ന്ന് ഈ തൊഴിലാളികള്‍ക്ക് പിന്നീട് ഓസ്‌ട്രേലിയന്‍ പിആറിന് അപേക്ഷിക്കാന്‍ സാധിക്കും. എന്നാല്‍ റീജിയണല്‍ മൈഗ്രേഷന്‍ എഗ്രിമെന്റ് പ്രകാരം ഓസ്‌ട്രേലിയയിലേക്ക് വരുന്ന കുടിയേറ്റ തൊഴിലാളികള്‍ റീജിയണല്‍ ഏരിയകളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും തങ്ങിയിരിക്കണമെന്ന് നിര്‍ബന്ധമാണ്.


തുടര്‍ന്ന് മാത്രമേ അവര്‍ക്ക് ഓസ്‌ട്രേലിയന്‍ പിആറിന് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. ഗവണ്‍മെന്റ് ഈ പ്രോഗ്രാം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് ഇമിഗ്രേഷന്‍ മിനിസ്റ്ററായ ഡേവിഡ് കോള്‍മാന്‍ പറയുന്നത്. അതത് റീജിയണുകളിലെ പ്രത്യേക ആവശ്യങ്ങളോട് അപേക്ഷകരെ പൊരുത്തപ്പെടുത്തുന്നതിന് വേണ്ടിയാണിത്. റീജിയണല്‍ ഏരിയകളില്‍ വരുന്ന തൊഴില്‍ ഒഴിവുകള്‍ നികത്തുന്നതിനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്.

ഇപ്പോള്‍ വര്‍ക് വിസയിലൂടെയുള്ള ഓസ്‌ട്രേലിയന്‍ പിആര്‍ പാത്ത് വേ സ്‌കില്‍ഡ് ഒക്യുപേഷനുകളിലുള്ള ഫോറിന്‍ വര്‍ക്കര്‍മാര്‍ക്ക് മാത്രമേ ലഭ്യമാക്കുന്നുള്ളൂ. പുതിയ സിസ്റ്റം ഡെസിഗ്നേറ്റഡ് ഏരിയ മൈഗ്രേഷന്‍ അറേഞ്ച്‌മെന്റ്‌സ് അഥവാ ഡിഎഎംഎ പിആര്‍ സംബന്ധിച്ച നിയമങ്ങളില്‍ ഇളവ് വരുത്തുന്നുണ്ട്. പുതിയ സിസ്റ്റത്തിലൂടെ ലോവര്‍ സ്‌കില്ലുകളുള്ള കുടിയേറ്റക്കാര്‍ക്ക് ഓസ്‌ട്രേലിയന്‍ പിആറിന് അപേക്ഷിക്കാന്‍ അവസരമൊരുങ്ങും.

Other News in this category



4malayalees Recommends