കാനഡയിലെ മൂന്ന് പ്രവിശ്യകളുടെ എക്‌സ്പ്രസ് എന്‍ട്രി പിഎന്‍പികള്‍ സ്വീകരിച്ചത് വേറിട്ട സമീപനങ്ങള്‍; നോവ സ്‌കോട്ടിയ ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ്ഡും പിഇഎ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റും ഒന്റാറിയോ പാസീവ് സമീപനവും സ്വീകരിച്ചു

കാനഡയിലെ മൂന്ന് പ്രവിശ്യകളുടെ എക്‌സ്പ്രസ് എന്‍ട്രി പിഎന്‍പികള്‍ സ്വീകരിച്ചത് വേറിട്ട സമീപനങ്ങള്‍; നോവ സ്‌കോട്ടിയ ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ്ഡും പിഇഎ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റും ഒന്റാറിയോ പാസീവ് സമീപനവും സ്വീകരിച്ചു

കാനഡയിലേക്ക് കുടിയേറുന്നതിനുള്ള എക്‌സ്പ്രസ് എന്‍ട്രി പിഎന്‍പികള്‍ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി വ്യത്യസ്ത പ്രവിശ്യകള്‍ വ്യത്യസ്തമായ സമീപനങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് വെളിപ്പെട്ടു.ഫസ്റ്റ്-കം ഫസ്റ്റ് സെര്‍വ്ഡ്, എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ്, പാസീവ് എന്നിവയാണിവ. ഈ അടുത്ത കാലത്ത് വ്യത്യസ്ത പിഎന്‍പികള്‍ ഈ മൂന്ന് വ്യത്യസ്ത സമീപനങ്ങളിലൂടെ പെര്‍മനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി ഇന്‍വൈറ്റ് ചെയ്തിട്ടുണ്ട്.


അതായത് നോവ സ്‌കോട്ടിയ ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ്ഡ് സമീപനവും പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സമീപനവും ഒന്റാറിയോ പാസീവ് സമീപനവുമാണ് സ്വീകരിച്ചിരിക്കുന്നത്. പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ ലഭിക്കുന്ന എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് തങ്ങളുടെ എക്‌സ്പ്രസ് എന്‍ട്രി റാങ്കിംഗ് സ്‌കോറിനൊപ്പം അധികമായി 600 പോയിന്റുകള്‍ കൂടി ലഭിക്കുന്നതായിരിക്കും.

കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിന് അപേക്ഷിക്കുന്നതിനുള്ള ഉറപ്പേകുന്ന ഏറ്റവും പ്രബലമായ ഘടകമാണീ അധിക പോയിന്റെന്നതിനാല്‍ ഇത് നിര്‍ണായകമാണ്. 2018 നവംബര്‍ 17നായിരുന്നു നോവ സ്‌കോട്ടിയ അതിന്റെ ഡിമാന്റ്; എക്‌സ്പ്രസ് എന്‍ട്രി സ്ട്രീമിന്റെ കാറ്റഗറി ബി റീ ഓപ്പണ്‍ ചെയ്തിരുന്നത്. അര്‍ഹരായ എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി അനുവദിക്കുന്ന സ്ട്രീമാണിത്.

പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് അതിന്റെ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സിസ്റ്റത്തിലൂടെയാണ് എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികളെ ഇന്‍വൈറ്റ് ചെയ്തിരിക്കുന്നത്. 2018നവംബര്‍ 15നായിരുന്നു ഈ ഡ്രോ നടന്നത്. ഒന്റാറിയോയുടെ മൂന്ന് പാസീവ് എക്‌സ്പ്രസ് എന്‍ട്രി സ്ട്രീമുകളുടെ ഡ്രോയും നവംബറില്‍ അരങ്ങേറിയിരുന്നു.

Other News in this category



4malayalees Recommends