ട്രംപിന്റെ കുടിയേറ്റനയത്തില്‍ ഭൂരിഭാഗം അമേരിക്കക്കാര്‍ക്കും വിശ്വാസമില്ല; യുക്തിസഹമായ കുടിയേറ്റം നടപ്പിലാക്കുന്നതിന് ട്രംപിന് കഴിവില്ലെന്ന് ഭൂരിഭാഗം പേര്‍; കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും പ്രസിഡന്റിന് കഴിവില്ലെന്ന് പുതിയ സര്‍വേ

ട്രംപിന്റെ കുടിയേറ്റനയത്തില്‍ ഭൂരിഭാഗം അമേരിക്കക്കാര്‍ക്കും വിശ്വാസമില്ല; യുക്തിസഹമായ കുടിയേറ്റം നടപ്പിലാക്കുന്നതിന് ട്രംപിന് കഴിവില്ലെന്ന് ഭൂരിഭാഗം പേര്‍;  കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും പ്രസിഡന്റിന് കഴിവില്ലെന്ന് പുതിയ സര്‍വേ
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപ്പിലാക്കുന്ന കുടിയേറ്റനയത്തില്‍ ഭൂരിഭാഗം അമേരിക്കക്കാര്‍ക്കും വിശ്വാസമില്ലെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. അതായത് യുക്തിസഹമായ കുടിയേറ്റ നയം നടപ്പിലാക്കുന്നതിനുള്ള കഴിവ് ട്രംപിനില്ലെന്നാണ് ഭൂരിഭാഗം യുഎസുകാരും വിശ്വസിക്കുന്നത്. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിര്‍ വന്മതില്‍ നിര്‍മിക്കുന്നതിനായി തുടര്‍ച്ചയായി അഞ്ചാം ആഴ്ചയും യുഎസ് ഗവണ്‍മെന്റിനെ ഷട്ട് ഡൗണ്‍ ചെയ്തിരിക്കുന്നത് ട്രംപിന്റെ പിടിപ്പ് കേടായാണ് മിക്കവരും വിലയിരുത്തിയിരിക്കുന്നത്.

യുക്തിപൂര്‍വമുള്ള കുടിയേറ്റ നയം നടപ്പിലാക്കുന്നതില്‍ ട്രംപിന് വളരെ കുറച്ച് കഴിവ് അല്ലെങ്കില്‍ തീരെ കഴിവില്ലെന്നാണ് 58 ശതമാനം അമേരിക്കക്കാരും കരുതുന്നത്. അദ്ദേഹത്തിന്റെ കുടിയേറ്റ നയത്തില്‍ വിശ്വാസമില്ലെന്ന് വാദിക്കുന്ന 45 ശതമാനം പേരും ഇതിലുള്‍പ്പെടുന്നു. സ്വീപ്പിംഗ് പ്യൂ റിസര്‍ച്ച് സെന്റര്‍ സര്‍വേയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സത്യം വെളിപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷം ജനുവരി 9നും 14നും ഇടയിലായിരുന്നു ഈ സര്‍വേ നടത്തിയിരുന്നത്.

കോണ്‍ഗ്രസുമായി ചേര്‍ന്ന് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ട്രംപിന് കഴിവില്ലെന്നാണ് നല്ലൊരു ഭാഗം അമേരിക്കക്കാരും വിശ്വസിക്കുന്നതെന്നും അതേ സര്‍വേയിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. അതായത് ഇക്കാര്യത്തില്‍ ട്രംപിന് കഴിവില്ലെന്നാണ് 42 ശതമാനം അമേരിക്കക്കാരും വിശ്വസിക്കുന്നത്. എന്നാല്‍ വിവിധ പാര്‍ട്ടികളില്‍ പെട്ടവര്‍ക്ക് ഇക്കാര്യത്തില്‍ വ്യത്യസ്തമായ നിലപാടുകളാണുള്ളത്. ഉദാഹരണമായി റിപ്പബ്ലിക്കന്‍മാരില്‍ പത്തില്‍ എട്ടിലധികം പേരും വിശ്വസിക്കുന്നത് ട്രംപിന് സ്മാര്‍ട്ടായ ഇമിഗ്രേഷന്‍ തീരുമാനങ്ങളെടുക്കാന്‍ സാധിക്കുമെന്നാണ.്‌

Other News in this category



4malayalees Recommends