ഓസ്‌ട്രേലിയയില്‍ പ്രതിവര്‍ഷം ഇഷ്യൂ ചെയ്യുന്നത് 128,000 പിആര്‍ വിസകള്‍; 2018-19ല്‍ നഴ്‌സുമാര്‍ക്ക് 17,300പ്ലേസുകള്‍;ഇലക്ട്രീഷ്യന്‍മാര്‍ക്കുള്ള ക്വാട്ട 9303 ;സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേര്‍സിന് ഇത് 8480; പിആര്‍ ലഭിക്കാന്‍ സാധ്യതയേറിയ ജോലികളെയറിയാം

ഓസ്‌ട്രേലിയയില്‍ പ്രതിവര്‍ഷം ഇഷ്യൂ ചെയ്യുന്നത് 128,000 പിആര്‍ വിസകള്‍; 2018-19ല്‍ നഴ്‌സുമാര്‍ക്ക് 17,300പ്ലേസുകള്‍;ഇലക്ട്രീഷ്യന്‍മാര്‍ക്കുള്ള ക്വാട്ട 9303 ;സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേര്‍സിന് ഇത് 8480; പിആര്‍ ലഭിക്കാന്‍ സാധ്യതയേറിയ ജോലികളെയറിയാം

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇമിഗ്രേഷന്‍ പ്രോഗ്രാം നടത്തുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഇത് പ്രകാരം വര്‍ഷത്തില്‍ 190,000 പെര്‍മനന്റ് മൈഗ്രന്റുകള്‍ക്കാണ് ക്വാട്ടയുള്ളത്. ക്വാട്ടയില്‍ ഏതാണ്ട് 70ശതമാനവും സ്‌കില്‍ഡ് മൈഗന്റുകള്‍ക്കാണ് സംവരണം ചെയ്തിരിക്കുന്നത്. വര്‍ഷംതോറും ഓസ്‌ട്രേലിയ പ്രതിവര്‍ഷം ഏതാണ്ട് 128,000 പിആര്‍ വിസകളാണ് സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്കായി അനുവദിക്കുന്നത്.


നഴ്‌സുമാര്‍,സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍മാര്‍, ഇലക്ട്രീഷ്യന്‍സ്, മെറ്റല്‍ ഫിറ്റര്‍മാര്‍, മോട്ടോര്‍ മെക്കാനിക്കുകള്‍, കാര്‍പെന്റര്‍മാര്‍, ജോയിനര്‍മാര്‍, എന്നിവര്‍ക്കാണ് 2018ല്‍ ഇവിടെ ഏററവും കൂടുതല്‍ ഡിമാന്റനുഭവപ്പെട്ടിരുന്നത്. 2018-19ല്‍ സബ്ക്ലാസ് 189ന് കീഴില്‍ 17,300പ്ലേസുകളാണ് ഓസ്‌ട്രേലിയ നഴ്‌സുമാര്‍ക്കായി റിസര്‍വ് ചെയ്തിരിക്കുന്നത്. എന്നാല്‍ 2018 സെപ്റ്റംബര്‍ 11 വരെ 411 നഴ്‌സുമാരാണ് ഇന്‍വിറ്റേഷന്‍സ് ടുഅപ്ലൈ സ്വീകരിച്ചിരിക്കുന്നത്.

2018-19ല്‍ ഇലക്ട്രീഷ്യന്‍മാര്‍ക്കുള്ള ക്വാട്ടകള്‍ 9303 ആണ്. സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേര്‍സിന് ഇത് 8480 ആണ്. കാര്‍പെന്റര്‍മാര്‍ക്കും ജോയിനര്‍മാര്‍ക്കുമുള്ള ക്വാട്ട 8372 ആണ്. മെറ്റല്‍ ഫിറ്റേര്‍സിനും മെഷീനിസ്റ്റുകള്‍ക്കും ഇത് 6979 ആണ്. മോട്ടോര്‍ മെക്കാനിസ്‌കിനുള്ള ഈ വര്‍ഷത്തെ ക്വോട്ട 6099 ആകുന്നു. നാളിതുവരെ ഈ വര്‍ഷം വെറും 15 ഇലക്ട്രീഷ്യന്‍മാര്‍ക്കും 115 സെക്കന്‍ഡറി സ്‌കൂള്‍ടീച്ചര്‍മാര്‍ക്കും മാത്രമാണ് ഇന്‍വിറ്റേഷന്‍ ലഭിച്ചിരിക്കുന്നത്.

കൂടാതെ 10 മോട്ടോര്‍ മെക്കാനിക്കുകള്‍, ആറ് കാര്‍പെന്റര്‍മാരും ജോയിനര്‍മാരും മൂന്ന് മെറ്റല്‍ഫിറ്റര്‍മാര്‍ക്കും മാത്രമാണ് വിസക്കുള്ള ഇന്‍വിറ്റേഷന്‍ ടു അപ്ലൈ ലഭിച്ചിരിക്കുന്നത്. ചില പ്രത്യേക തൊഴിലുകള്‍ക്ക് ഓസ്‌ട്രേലിയയില്‍ വന്‍ ഡിമാന്റാണുള്ളത്.എന്നാല്‍ നിരവധി പേര്‍ക്ക് ഇതിനുള്ള അര്‍ഹതാമാനദണ്ഡങ്ങള്‍ പാലിക്കാന്‍ സാധിക്കുന്നില്ലെന്നും വെളിപ്പെട്ടിട്ടുണ്ട്.







Other News in this category



4malayalees Recommends