ഓസ്‌ട്രേലിയയിലെ റിട്ടയര്‍മെന്റ് വിസക്കാര്‍ക്കായി ഒരു പുതിയ പിആര്‍ പാത്ത് വേ വരുന്നു; 2018-19 മുതല്‍ നല്‍കുന്ന പിആറില്‍ ഒരു ഭാഗം റിട്ടയര്‍മെന്റ് വിസ ഹോള്‍ഡര്‍മാര്‍ക്ക്; ഇതിനായി നിലവിലെ വ്യവസ്ഥകളില്‍ വന്‍ മാറ്റം

ഓസ്‌ട്രേലിയയിലെ റിട്ടയര്‍മെന്റ് വിസക്കാര്‍ക്കായി ഒരു പുതിയ പിആര്‍ പാത്ത് വേ വരുന്നു; 2018-19 മുതല്‍ നല്‍കുന്ന പിആറില്‍ ഒരു ഭാഗം റിട്ടയര്‍മെന്റ് വിസ ഹോള്‍ഡര്‍മാര്‍ക്ക്; ഇതിനായി നിലവിലെ വ്യവസ്ഥകളില്‍ വന്‍ മാറ്റം

റിട്ടയര്‍മെന്റ് വിസ (സബ്ക്ലാസ് 410),ഇന്‍വെസ്റ്റര്‍ റിട്ടയര്‍മെന്റ് (സബ്ക്ലാസ് 405) എന്നീ വിസ ഹോള്‍ഡര്‍മാര്‍ക്കായി ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് അടുത്ത് തന്നെ പുതിയ ഒരു പിആര്‍ പാത്ത് വേ ലോഞ്ച് ചെയ്യുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 2018-19 മുതലാണ് നല്‍കാനുദ്ദേശിച്ചിരിക്കുന്ന പിആറുകളില്‍ ഒരു ഭാഗം റിട്ടയര്‍മെന്റ് വിസ ഹോള്‍ഡര്‍മാര്‍ക്കായി നീക്കി വയ്ക്കാന്‍ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്.


നിലവില്‍ റിട്ടയര്‍മെന്റ് വിസ ഹോള്‍ഡര്‍മാര്‍ക്ക് ഇവിടെ വച്ച് പിആറിന് അപേക്ഷിക്കാന്‍ സാധിക്കുന്നുണ്ട്. ഇത് പ്രകാരം പാരന്റ് വിസ (സബ്ക്ലാസ് 103), അല്ലെങ്കില്‍ കോണ്‍ട്രിബ്യൂട്ടറി പാരന്റ് വിസ(സബ്ക്ലാസ് 143) സ്‌കീമുകള്‍ക്ക് കീഴിലാണിത് സാധ്യമാകുന്നത്. അവര്‍ക്ക് പാലിക്കാന്‍ സാധ്യമാകാതെ പോകുന്ന ചില പ്രത്യേക പാരന്റ് റിക്വയര്‍മെന്റുകളില്‍ നിന്നും റിട്ടയര്‍മെന്റ് വിസ ഹോള്‍ഡര്‍മാരെ ഒഴിവാക്കിയിട്ടുണ്ട്.

അതായത് ഇതിനായി ഓസ്‌ട്രേലിയയില്‍ ഒരു കുടുംബമുണ്ടായിരിക്കണമെന്ന വ്യവസ്ഥയില്‍ നിന്നും ഇത് പ്രകാരം അവരെ ഒഴിവാക്കിയിട്ടുണ്ട്. പെര്‍മനന്റ് വിസയിലേക്ക് ട്രാന്‍സിഷന്‍ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ റിട്ടയര്‍മെന്റ് വിസ ഹോള്‍ഡര്‍മാര്‍ക്കുമായി ഓസ്‌ട്രേലിയന്‍ പിആര്‍ പാത്ത് വേ തുറന്ന് നിലനിര്‍ത്തുന്നതായിരിക്കും. പുതിയ അപേക്ഷകര്‍ക്കായിപിആര്‍ പാത്ത് വേ നടപ്പിലാക്കുന്നതിനായി ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് സബ് ക്ലാസ് 405 അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പുതിയ അപേക്ഷകര്‍ക്കായി സബ് ക്ലാസ് 410 നേരത്തെ തന്നെ അവസാനിപ്പിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ പിആര്‍ ലഭിക്കുന്നതിനായി നിരവധി വര്‍ഷങ്ങളായി റിട്ടയര്‍മെന്റ് വിസ ഹോള്‍ഡര്‍മാര്‍ നിരന്തരം ആവശ്യപ്പെട്ട് വരുന്നതിനിടയിലാണ് പുതിയ നീക്കവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നതെന്നത് പ്രാധാന്യമര്‍ഹിക്കുന്നു.








Other News in this category



4malayalees Recommends