ഓസ്‌ട്രേലിയയിലെ വരുംനാളുകളിലെ ജനസംഖ്യാ വളര്‍ച്ച കുടിയേറ്റത്തിലൂടെ; കുടിയേറ്റമില്ലാതായാല്‍ ജനസംഖ്യക്ക് 2066ലും മാറ്റമുണ്ടാവില്ല; മീഡിയം ഓവര്‍സീസ് കുടിയേറ്റമാണെങ്കില്‍ 17.5 ദശലക്ഷം പേരുടെ വര്‍ധന; ജനപ്പെരുപ്പത്തെ നിയന്ത്രിക്കുന്നത് ഇമിഗ്രേഷന്‍

ഓസ്‌ട്രേലിയയിലെ വരുംനാളുകളിലെ ജനസംഖ്യാ വളര്‍ച്ച കുടിയേറ്റത്തിലൂടെ;   കുടിയേറ്റമില്ലാതായാല്‍  ജനസംഖ്യക്ക് 2066ലും മാറ്റമുണ്ടാവില്ല; മീഡിയം ഓവര്‍സീസ് കുടിയേറ്റമാണെങ്കില്‍ 17.5 ദശലക്ഷം പേരുടെ വര്‍ധന; ജനപ്പെരുപ്പത്തെ നിയന്ത്രിക്കുന്നത് ഇമിഗ്രേഷന്‍

വരുംനാളുകളില്‍ ഓസ്‌ട്രേലിയയിലെ ജനസംഖ്യാ വളര്‍ച്ച നിയന്ത്രിക്കുന്ന കുടിയേറ്റമായിരിക്കുമെന്ന പ്രവചനം പുറത്ത് വന്നു. നിലവില്‍ ഓസ്‌ട്രേലിയയിലെ ജനസംഖ്യാ വളര്‍ച്ചയില്‍ 60 ശതമാനവും വിദേശത്ത് നിന്നുള്ള കുടിയേറ്റത്തിന്റെ സംഭാവനയാണ്. ബാക്കി വരുന്ന 40 ശതമാനം ജനസംഖ്യാ വളര്‍ച്ച ഇവിടെയുള്ള സ്വാഭാവികമായ ജനപ്പെരുപ്പത്തില്‍ നിന്നാണുണ്ടാകുന്നത്. എന്നാല്‍ ജനസംഖ്യാ വളര്‍ച്ച സൂക്ഷ്മമായി നീരീക്ഷിച്ചാല്‍ മേല്‍ കൊടുത്തിരിക്കുന്ന പ്രസ്താവന തെറ്റാണെന്നാണ് വിദഗ്ധര്‍ വിശ്വസിക്കുന്നത്.


അതിനൊരു കാരണം സ്വാഭാവികമായ ജനസംഖ്യാ വളര്‍ച്ചയില്‍ കുടിയേറ്റക്കാരുടെ കുട്ടികളും ഉള്‍പ്പെടുന്നു എന്നതിനാലാണിത്. അതായത് കുടിയേറ്റക്കാര്‍ ഇവിടേക്ക് വന്നിട്ടില്ലെങ്കില്‍ ഇവരുടെ കുട്ടികളും പേരക്കുട്ടികളും ഇവിടെ ജനിക്കില്ലെന്നാണ് വിദഗ്ധര്‍ വാദിക്കുന്നത്. അതിനാല്‍ വിദേശത്ത് നിന്നുളള കുടിയേറ്റമില്ലായിരുന്നുവെങ്കില്‍ ഇവിടുത്തെ ജനസംഖ്യ വര്‍ധിക്കില്ലെന്നും വിദഗ്ധര്‍ എടുത്ത് കാട്ടുന്നു.ദി ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സ് ഏറ്റവും പുതിയ ജനസംഖ്യാ കണക്കുകള്‍ പുറത്ത് വിട്ടിരുന്നു.

2066 വരെയുള്ള രാജ്യത്തെ ജനപ്പെരുപ്പത്തിന്റെ പ്രവണത ഈ റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നുണ്ട്. മീഡിയം ഓവര്‍സീസ് മൈഗ്രേഷനുണ്ടായാലും വിദേശത്ത് നിന്നുള്ള കുടിയേറ്റം തീരെയില്ലെങ്കിലും എത്തരത്തിലായിരിക്കുമെന്ന് വിശദീകരിക്കുന്നുണ്ട്. ഇത് പ്രകാരം വിദേശത്ത് നിന്നും തീരെ കുടിയേറ്റമില്ലെങ്കില്‍ 2066ല്‍ രാജ്യത്തെ ജനസംഖ്യ 25.1 മില്യണായിരിക്കും. ഇത് നിലവില്‍ ഓസ്‌ട്രേലിയയിലുള്ള ജനസംഖ്യയാണ്. മീഡിയം ഓവര്‍സീസ് മൈഗ്രേഷനാണുണ്ടാവുന്നതെങ്കില്‍ നിലവിലുള്ള ജനസംഖ്യയേക്കാള്‍ 2066 ആകുമ്പോള്‍ ജനസംഖ്യയില്‍ 17.5 മില്യണ്‍ പേര്‍ കൂടിയുണ്ടാവുന്നതാണ്. ഭാവിയിലെ രാജ്യത്തെ ജനസംഖ്യ പൂര്‍ണമായും കുടിയേറ്റത്താലാണുണ്ടാവുന്നതെന്ന് ഈ കണക്കുകള്‍ സ്ഥിരീകരിക്കുന്നത്.

Other News in this category



4malayalees Recommends