യുക്മ റീജിയണല്‍ പുതിയ നേതൃത്വത്തിനായുള്ള വോട്ടേഴ്‌സ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന നടപടിക്രമങ്ങള്‍ തുടങ്ങി

യുക്മ റീജിയണല്‍ പുതിയ നേതൃത്വത്തിനായുള്ള വോട്ടേഴ്‌സ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന നടപടിക്രമങ്ങള്‍ തുടങ്ങി
യുക്മയുടെ നിലവിലുള്ള ദേശീയ റീജിയണല്‍ നേതൃത്വങ്ങളുടെ രണ്ട് വര്‍ഷ പ്രവര്‍ത്തന കാലാവധി അവസാനിക്കുകയാണല്ലോ. യുക്മ ഭരണഘടന അനുസരിച്ചു പുതിയ ഭരണസമിതികളെ തെരഞ്ഞെടുക്കുന്നതിന് മുന്‍പായി പൂര്‍ത്തിയാക്കേണ്ട വോട്ടേഴ്‌സ് ലിസ്റ്റിലേക്ക് അംഗ അസോസിയേഷനുകളില്‍ നിന്നും മൂന്ന് യുക്മ പ്രതിനിധികളെ വീതം തെരഞ്ഞെടുത്ത് വോട്ടേഴ്‌സ് ലിസ്റ്റ് പ്രസിദ്ധികരിക്കുന്ന നടപടി ക്രമങ്ങള്‍ ആരംഭിക്കുകയാണ്.

യുക്മ പ്രതിനിധി ലിസ്റ്റ് സ്വീകരിക്കുന്ന അവസാന തീയതി : 3rd February 2019

യുക്മ പ്രതിനിധി കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി : 7th February 2019

തിരുത്തലുകള്‍ക്കുള്ള അവസാന തീയതി : 9th February 2019

അവസാന ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി : 10th February 2019

യുക്മ വെബ്‌സൈറ്റിലും (www.uukma.org) യുക്മന്യൂസിലും (www.uukmanews.com) പ്രതിനിധികളുടെ ലിസ്റ്റ് റീജിയണ്‍ തിരിച്ചു പ്രസിദ്ധീകരിക്കുന്നതാണ്. പേരുകളില്‍ തിരുത്തല്‍ വരുത്തുവാന്‍ അനുവദിച്ചിരിക്കുന്ന അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന തിരുത്തലുകള്‍ (Only spelling Corrections No Name changes are allowed) പരിഗണിക്കുന്നതല്ല. ലിസ്റ്റിലുള്ള പ്രതിനിധികള്‍ക്ക് റീജിയണല്‍ തെരഞ്ഞെടുപ്പിലോ, നാഷണല്‍ തെരഞ്ഞെടുപ്പിലോ മത്സരിക്കാവുന്നതാണ്. എന്നാല്‍ റീജിയണല്‍ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടയാള്‍ക്ക് തുടര്‍ന്ന് നാഷണല്‍ ഭാരവാഹിയായി മത്സരിക്കുവാന്‍അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. സമാന്തര സംഘടനകളില്‍ സ്ഥാനം വഹിക്കുന്നവര്‍ ക്ക് യുക്മ പ്രതിനിധിയായി വരാവുന്നതാണ് എന്നാല്‍ യുക്മയുടെ റീജിയണല്‍ തലത്തിലോ, ദേശീയ തലത്തിലോ ഏതെങ്കിലും സ്ഥാനങ്ങളിലേക്കു മത്സരിക്കുന്നതിനോ ഭാരവാഹിത്വം വഹിക്കുന്നതിനോ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല എന്ന് 13/01/2019 തില്‍ യുക്മ ദേശീയ പ്രസിഡന്റ് ശ്രീ മാമ്മന്‍ ഫിലിപ്പിന്റെ അധ്യക്ഷതയില്‍ കൂടിയ ദേശീയ നിര്‍വാഹക സമിതി തീരുമാനിച്ചിട്ടുള്ളതുമാണ്.

യുക്മ പ്രതിനിധികളുടെ പേരുകള്‍ സമര്‍പ്പിക്കുവാനുള്ള ഫോം ഇതോടൊപ്പം കൊടുക്കുന്നു. അസോസിയേഷനുകള്‍ റീജിയണുകള്‍ വഴിയാണ് പ്രതിനിധി ലിസ്റ്റ് സമര്‍പ്പിക്കേണ്ടത്. പ്രതിനിധി തെരഞ്ഞെടുപ്പ് വിജ്ഞാപനം അടങ്ങുന്ന ഈ ഇമെയില്‍ യാതൊരു കാലതാമസവും കൂടാതെ അതാത് റീജിയണുകളിലെ യുക്മ അംഗ അസ്സോസിയേഷനുകളില്‍ എത്തിക്കുക എന്നത് റീജിയണല്‍ സെക്രട്ടറിയുടെയും പ്രസിഡണ്ടനിന്റെയും ഉത്തരവാദിത്തമാണ്. നിശ്ചയിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ അസ്സോസിയേഷനുകളില്‍നിന്നുള്ള യുക്മ പ്രതിനിധികളുടെ ലിസ്റ്റ് സമാഹരിച്ചു ദേശീയ ജനറല്‍ സെക്രട്ടറിക്ക് എത്തിക്കേണ്ട ചുമതലയും (secretary.ukma@gmail.com) നിലവിലുള്ള റീജിയണല്‍ സെക്രട്ടറിയോ പ്രസിഡണ്ടോ നിര്‍വഹിക്കേണ്ടതാണ്.


യുക്മ ദേശീയ നിര്‍വാഹക സമിതിക്കു വേണ്ടി ദേശീയ സെക്രട്ടറി.


https://www.uukma.org/2019/01/22/voterslist/

Other News in this category



4malayalees Recommends