ബീനാ മാരേട്ടിന് നഴ്‌സിംഗ് എഡ്യുക്കേഷനില്‍ ഡോക്ടറേറ്റ് ലഭിച്ചു

ബീനാ മാരേട്ടിന് നഴ്‌സിംഗ് എഡ്യുക്കേഷനില്‍ ഡോക്ടറേറ്റ് ലഭിച്ചു
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയില്‍ താമസിക്കുന്ന ബീനാ മാരേട്ടിനു നഴ്‌സിംഗ് എഡ്യുക്കേഷനില്‍ ഡോക്ടറേറ്റ് ലഭിച്ചു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (AIIMS) ല്‍ നിന്നും ബിഎസ് സി ഓണേഴ്‌സ് നഴ്‌സിംഗില്‍ പഠനം പൂര്‍ത്തിയാക്കി (1987) ഗ്രാജുവേറ്റ് ചെയ്ത് അമേരിക്കയിലേക്ക് കുടിയേറിയ ബീനാ ഭര്‍ത്താവ് ഫിലിപ്പ് മാരേട്ടും ഒന്നിച്ചു ന്യൂജേഴ്‌സിയില്‍ താമസിക്കുന്നു. ചേംബര്‍ ലയിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നേഴ്‌സിങ്ങില്‍ മാസ്‌റ്റേഴ്‌സും തുടര്‍ന്ന് അമേരിക്കയിലെ പ്രശസ്ത യൂണിവേഴ്‌സിറ്റിയായ വാള്‍ഡന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കഴിഞ്ഞ 4 വര്‍ഷത്തെ കഠിനാദ്ധാനത്തിലൂടെ ഡോക്ടറേറ്റും കരസ്ഥമാക്കി മറ്റു 4 സഹോദരിമാര്‍ക്കൊപ്പം എത്തിചേര്‍ന്നു. എല്ലാവരും എഡ്യുക്കേഷനില്‍ ഡോക്ടറേറ്റ് ഉള്ളവര്‍ ആണ്.


മലയാളികളുടെയിടയില്‍ നഴ്‌സിംഗ് എഡ്യുക്കേഷനില്‍ ആദ്യമായി ഡോക്ടറേറ്റ് ലഭിച്ച സുസന്‍ മാത്യു (ഹൂസ്റ്റന്‍) ബീനയുടെ ഒരു സഹോദരിയാണ്. ഇവരെ ന്യൂയോര്‍ക്കിലെ കേരള സെന്റെര്‍ അവാര്‍ഡു നല്‍കി ആദരിച്ചിരുന്നു,


ഷാജി എണ്ണശേരില്‍ അറിയിച്ചതാണിത്.


Other News in this category



4malayalees Recommends