ഇന്ത്യന്‍ ഭാവി പ്രവാചകന്‍ ഓസ്‌ട്രേലിയയില്‍ പീഡന കേസില്‍ അറസ്റ്റിലായി

ഇന്ത്യന്‍ ഭാവി പ്രവാചകന്‍ ഓസ്‌ട്രേലിയയില്‍ പീഡന കേസില്‍ അറസ്റ്റിലായി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഇന്ത്യക്കാരനായ ജ്യോത്സ്യന്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റിലായി. 14 കാരിയെ പീഡിപ്പിച്ച കേസിലാണ് 31 കാരനായ അര്‍ജുന്‍ മുനിയപ്പനെ സിഡ്‌നി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് പോലീസ് പിടികൂടിയത്. സിംഗപ്പൂരിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് ഇയാളെ ന്യൂ സൗത്ത് വെയില്‍സ് പോലീസ് പിടികൂടിയത്.

ഭാവിയെ കുറിച്ച് സൗജന്യമായി പറഞ്ഞുതരാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. സിഡ്‌നിയിലെ ലിവര്‍പൂളില്‍ ഒരു ജ്യോതിഷ കേന്ദ്രത്തില്‍ സ്വയം പ്രഖ്യാപിതനായ ജ്യോത്സ്യനായി ജോലി ചെയ്യുകയാണ് അര്‍ജുന്‍ .

Other News in this category



4malayalees Recommends