23 കോടി കറന്റ് ബില്ല് ; 178 യൂണിറ്റ് മാത്രം ഉപയോഗിച്ചതിന് ; ഗൃഹനാഥന്‍ ഞെട്ടി

23 കോടി കറന്റ് ബില്ല് ; 178 യൂണിറ്റ് മാത്രം ഉപയോഗിച്ചതിന് ; ഗൃഹനാഥന്‍ ഞെട്ടി
വൈദ്യുത ബില്ല് കണ്ട് ഗൃഹനാഥന്‍ ഞെട്ടി. 23 കോടി രൂപ ബില്ല്. കനൗജിലെ ഒരു കുടുംബനാഥനാണ് ഈ ദുരവസ്ഥ. 178 യുണിറ്റ് വൈദ്യുതി മാത്രമാണ് ഇവര്‍ ഉപയോഗിച്ചത്. ബില്ല് കിട്ടിയതോടെ കുടുംബ നാഥന്‍ പരാതിയുമായി ഓഫീസുകള്‍ കയറി ഇറങ്ങുകയാണ്.

23,67,71,524 രൂപ വൈദ്യുതി ബില്ലായി അടയ്ക്കണമെന്നാണ് വീട്ടുടമയായ അബ്ദുളിനോട് ഉത്തര്‍പ്രദേശ് ഇലക്ട്രിസിറ്റി ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ മുഴുവന്‍ വൈദ്യുതി ചാര്‍ജ്ജും ഒറ്റ ബില്ലിലാക്കിയതായി തോന്നുന്നുവെന്നാണ് അബ്ദുള്‍ ഒറ്റവാക്കില്‍ പ്രതികരിച്ചത്. ജീവിതം മുഴുവന്‍ സമ്പാദിച്ചാലും ഇതുണ്ടാക്കാനാവില്ല. ബില്ല് കൃത്യമാക്കിയ ശേഷമേ പിന്നോട്ടുള്ളൂവെന്ന് ഗൃഹനാഥനും തീരുമാനിച്ചിരിക്കുകയാണ്.

Other News in this category



4malayalees Recommends