യുഎസില്‍ വച്ച് കുടിയേറ്റക്കാര്‍ക്ക് കുട്ടി ജനിച്ചാല്‍ പൗരത്വം അനുവദിക്കുന്നത് അവസാനിപ്പിക്കാന്‍ കടുത്ത നീക്കം; നിരവധി ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മക്കളുടെ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍ക്കും

യുഎസില്‍ വച്ച് കുടിയേറ്റക്കാര്‍ക്ക് കുട്ടി ജനിച്ചാല്‍ പൗരത്വം അനുവദിക്കുന്നത് അവസാനിപ്പിക്കാന്‍ കടുത്ത നീക്കം;  നിരവധി ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മക്കളുടെ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍ക്കും

യുഎസിലെ പൗരന്‍മാരല്ലാത്തവര്‍ക്ക് യുഎസിലെ മണ്ണില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ബെര്‍ത്ത്‌റൈറ്റ് സിറ്റിസണ്‍ഷിപ്പ് നല്‍കുന്ന നടപടി അവസാനിപ്പിക്കാുന്ന നടപടിയുമായി ട്രംപ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രാബല്യത്തില്‍ വരുകയാണെങ്കില്‍ ട്രംപ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ഏറ്റവും കടുപ്പമേറിയതും കര്‍ക്കശമായതുമായ ഇമിഗ്രേഷന്‍ നയമായിരിക്കുമതെന്നാണ് മുന്നറിയിപ്പ്.ഇത് നിരവധി ഇന്ത്യന്‍ അമേരിക്കക്കാരെ ബാധിക്കുകയും ചെയ്യും.


ഈ കടുത്ത പരിഷ്‌കാരത്തിന് വേണ്ടിയുള്ള ഭരണഘടനാ ഭേദഗതി ഉടന്‍ നടപ്പിലാക്കുമെന്ന് ട്രംപ് സര്‍ക്കാര്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു. ജന്മാവകാശമായ പൗരത്വം കരസ്ഥമാക്കുന്നതിന് തടസം സൃഷ്ടിക്കുന്ന പുതിയൊരു നിയമം അണിയറയില്‍ ഒരുങ്ങുന്നുവെന്നാണ് ട്രംപ് നേരത്തെ വെളിപ്പെടുത്തിയിരുന്നത്. അതിനായി എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ഇറക്കാനും ആലോചിക്കുന്നുവെന്നും ട്രംപ് മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തിലുള്ള അടിസ്ഥാനപരമായ മാറ്റത്തിന് കോണ്‍ഗ്രസിന്റെ അംഗീകാരം വേണമെന്നത് അദ്ദേഹം തള്ളിക്കളയുകയും ചെയ്തിരുന്നു. ഇതിന് വേണ്ടിയുള്ള ഭരണഘടനാ ഭേദഗതി തന്നെ വരുത്താനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

ഇപ്പോഴുള്ള നിയമം അനുസരിച്ച് 30ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാതൊരുവിധ ഉപാധികളുമില്ലാതെ അവരുടെ കുട്ടികള്‍ അമേരിക്കയില്‍ ജനിച്ചാല്‍ പൗരത്വം അനുവദിക്കുന്നുണ്ട്. ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് 85 വര്‍ഷത്തേക്ക് എല്ലാ ബെനഫിറ്റുകളോടും കൂടി പൗരത്വം നല്‍കുന്നത് തീര്‍ത്തും പരിഹാസ്യമായ നടപടിയാണെന്നാണ് ട്രംപ് സര്‍ക്കാരിന്റെ നിലപാട്. ഇത് റദ്ദാക്കാന്‍ അണിയറയില്‍ തിരക്കിട്ട ശ്രമം നടക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.


Other News in this category



4malayalees Recommends