2019ലും ഓസ്‌ട്രേലിയയില്‍ എന്‍ജിനീയര്‍മാര്‍ക്ക് അവസരങ്ങള്‍ പെരുകുന്നു; എന്‍ജിനീയറിംഗ് ഗ്രാജ്വേറ്റുകളെ സ്വാഗതം ചെയ്ത് തൊഴിലുടമകള്‍; എല്ലാ എന്‍ജിനീയറിംഗ് ഡിസിപ്ലിനുകളിലുമുള്ള സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കും ആവശ്യക്കാരേറെ

2019ലും ഓസ്‌ട്രേലിയയില്‍ എന്‍ജിനീയര്‍മാര്‍ക്ക് അവസരങ്ങള്‍ പെരുകുന്നു; എന്‍ജിനീയറിംഗ് ഗ്രാജ്വേറ്റുകളെ സ്വാഗതം ചെയ്ത് തൊഴിലുടമകള്‍; എല്ലാ എന്‍ജിനീയറിംഗ് ഡിസിപ്ലിനുകളിലുമുള്ള സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കും ആവശ്യക്കാരേറെ

ഓസ്‌ട്രേലിയയിലേക്ക് കുടിയേറാന്‍ അവസരം നോക്കിയിരിക്കുന്ന ഒരു എന്‍ജിനീയറിംഗ് ഗ്രാജ്വേറ്റുകള്‍ക്ക് 2019ലും അവസരങ്ങളേറുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത്തരക്കാര്‍ ഇവിടേക്കെത്തുന്നതിനുള്ള സുവര്‍ണാവസരം ഈ വര്‍ഷവും തുടരുകയാണ്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് എന്‍ജിനീയറിംഗ് ഗ്രാജ്വേറ്റുകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ വപെരുകി വരുന്നുണ്ട്. ഇത് പ്രകാരം എല്ലാ എന്‍ജിനീയറിംഗ് ഡിസിപ്ലിനുകളിലുമുള്ള സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കും വന്‍ഡിമാന്‍ഡാണ് ഓസ്‌ട്രേലിയയിലുള്ളത്. ഇവരെ വരാനിരിക്കുന്ന മാസങ്ങളില്‍ രാജ്യത്തെ എന്‍ജിനീയറിംഗിലെ എക്‌സ്പര്‍ട്ടുകളാക്കിയാണ് റിക്രൂട്ട് ചെയ്യാന്‍ പോകുന്നത്.


ഇത്തരത്തില്‍ രാജ്യത്ത് എന്‍ജിനീയര്‍മാര്‍ക്ക് ആവശ്യമേറുന്നതിനാല്‍ അവരെ ആകര്‍ഷിക്കാനായി ഓസ്‌ട്രേലിയ നിരവധി ഇനീഷ്യേറ്റീവുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു ഇനീഷ്യേറ്റീവാണ് നേരത്തെ ആരംഭിച്ച സബ്ക്ലാസ് 476 (സ്‌കില്‍ഡ് റെക്കഗ്നൈസ്ഡ് ഗ്രാജ്വേറ്റ്) വിസ.സ്‌കില്‍ഡ് റെക്കഗ്നൈസ്ഡ് ഗ്രാജ്വേറ്റ് വിസ എന്നും ഇതറിയപ്പെടുന്നു. അംഗീകാരമുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍നിന്നും അടുത്തിടെ പഠിച്ചിറങ്ങിയ എന്‍ജിനീയറിംഗ് ഗ്രാജ്വേറ്റുകള്‍ക്കുള്ള വിസയാണിത്.

ഇതിലൂടെ ഇവര്‍ക്ക് 18 മാസത്തോളം ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യാന്‍ സാധിക്കും.31 വയസില്‍കുറവ് പ്രായമുള്‌ളവര്‍ക്കാണിത് അനുവദിക്കുന്നത്. അവര്‍രണ്ട് വര്‍ഷത്തിനുള്ളില്‍ എന്‍ജിനീയറിംഗ് കഴിഞ്ഞവരായിരിക്കണം.


താഴെപ്പറയുന്ന കാറ്റഗറികളിലുള്ള എന്‍ജിനീയര്‍മാര്‍ക്കാണ് ഓസ്‌ട്രേലിയയില്‍ ഡിമാന്റേറുന്നത്.


1-tSructural Engineers

2-Civil Engineers

3-Civil Design Engineers

4-Intermediate Civil Engineers

5-Civil Drafters

6-Eletcrical Engineers

7-Water Engineers

8-Fire Design Engineers

9-Revit Drafters

10-Traffic Modelers

11-Transport Planners

12-Hydraulic Drafters




Other News in this category



4malayalees Recommends