ഓസ്‌ട്രേലിയയില്‍ പഠനാനന്തരം താല്‍ക്കാലികമായി ജോലിയെടുക്കാന്‍ ഓസ്‌ട്രേലിയ സബ്ക്ലാസ് 485 പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ;പോസ്റ്റ്-സ്റ്റഡി വര്‍ക്ക് , ഗ്രാജ്വേറ്റ് വര്‍ക്ക് എന്നിങ്ങനെ രണ്ട് സ്ട്രീമുകള്‍; കഴിവും യോഗ്യതയുമുള്ള ഗ്രാജ്വേറ്റുകള്‍ക്ക് അവസരം

ഓസ്‌ട്രേലിയയില്‍ പഠനാനന്തരം താല്‍ക്കാലികമായി ജോലിയെടുക്കാന്‍ ഓസ്‌ട്രേലിയ സബ്ക്ലാസ് 485 പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ;പോസ്റ്റ്-സ്റ്റഡി വര്‍ക്ക് , ഗ്രാജ്വേറ്റ് വര്‍ക്ക് എന്നിങ്ങനെ രണ്ട് സ്ട്രീമുകള്‍; കഴിവും യോഗ്യതയുമുള്ള ഗ്രാജ്വേറ്റുകള്‍ക്ക്  അവസരം

ഓസ്‌ട്രേലിയയിലെ പഠനത്തിന് ശേഷം ഇവിടെ താല്‍ക്കാലികമായി ജോലി ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരങ്ങളേറുന്നു. ഇതിന് ഏറ്റവും ഉചിതമായ വിസകളിലൊന്നാണ് ഓസ്‌ട്രേലിയ സബ്ക്ലാസ് 485 പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ. ഇതൊരു ടെംപററി ഗ്രാജ്വേറ്റ് വിസയാണ്. ഇതിന് രണ്ട് സ്ട്രീമുകളാണുള്ളത്. പോസ്റ്റ്-സ്റ്റഡി വര്‍ക്ക് സ്ട്രീമും ഗ്രാജ്വേറ്റ് വര്‍ക്ക് സ്ട്രീമുമാണിത്. യോഗ്യതയും കഴിവുമുള്ള ഗ്രാജ്വേറ്റുകള്‍ക്കാണ് ഗ്രാജ്വേറ്റ് വര്‍ക്ക് സ്ട്രീം അനുവദിക്കുന്നത്.


ഇത് ഓസ്‌ട്രേലിയയിലെ ലേബര്‍ മാര്‍ക്കറ്റില്‍ ഡിമാന്റുള്ള ഒരു തൊഴിലുമായി ബന്ധപ്പെട്ട ഡിഗ്രിയുമായിരിക്കണം. ക്വാളിഫൈഡ് സ്‌കില്‍ഡ് ഒക്യുപേഷന്‍സ് ലിസ്റ്റില്‍ ഇത് നിര്‍ബന്ധമായും സൂചിപ്പിച്ചിരിക്കുകയും വേണം. ഈ സ്ട്രീമിന് കീഴിലുള്ള വിസ സാധാരണയായി 18 മാസത്തേക്കാണ് അനുവദിക്കുന്നത്. ദി സബ്ക്ലാസ് 485 പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ ഹയര്‍ എഡ്യുക്കേഷന്‍ ഡിഗ്രിയുള്ള ഗ്രാജ്വേറ്റുകള്‍ക്കാണ് അനുവദിക്കുന്നത്.

വിജയകരമായി അപേക്ഷ പൂര്‍ത്തിയാക്കുന്നവര്‍ക്ക് രണ്ടോ മൂന്നോ അല്ലെങ്കില്‍ നാലോ വര്‍ഷത്തേക്കാണ് വിസ അനുവദിക്കുന്നത്. അപേക്ഷകര്‍ നേടുന്ന ഉന്നത യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഇതിന്റെ ദൈര്‍ഘ്യം തീരുമാനിക്കപ്പെടുന്നത്. ഓസ്‌ട്രേലിയന്‍ സബ്ക്ലാസ് 485 പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയ്ക്ക് താഴെപ്പറയുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്കെല്ലാം അപേക്ഷിക്കാന്‍ സാധിക്കും.

ബാച്ചിലര്‍ ഡിഗ്രി

ബാച്ചിലര്‍-ഹോണേര്‍സ് ഡിഗ്രി

മാസ്‌റ്റേര്‍സ്-കോഴ്‌സ് വര്‍ക്ക് ഡിഗ്രി

മാസ്‌റ്റേര്‍സ്-എക്‌സ്റ്റന്‍ഡഡ് ഡിഗ്രി

മാസ്‌റ്റേര്‍സ്-റിസര്‍ച്ച് ഡിഗ്രി

ഡോക്ടറാള്‍ ഡിഗ്രി

ട്രേഡ് ക്വാളിഫിക്കേഷന്‍, അല്ലെങ്കില്‍ ഡിപ്ലോമ ലെവല്‍ ക്വാളിഫിക്കേഷന്‍ എന്നിവ നേടിയവര്‍ക്ക് ഇതിന് അപേക്ഷിക്കാനാവില്ല.




Other News in this category



4malayalees Recommends