ഓസ്‌ട്രേലിയയിലെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ 2018ല്‍ 12 ശതമാനം വര്‍ധന; മികച്ച എഡ്യുക്കേഷന്‍ സിസ്റ്റം, ഗുണമേന്മയുള്ള യൂണിവേഴ്‌സിറ്റികള്‍, പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ, ഉയര്‍ന്ന ശമ്പളം തുടങ്ങിയവ ഫോറിന്‍ സ്റ്റുഡന്റ്‌സിനെ ആകര്‍ഷിക്കുന്നു

ഓസ്‌ട്രേലിയയിലെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ 2018ല്‍ 12 ശതമാനം വര്‍ധന; മികച്ച എഡ്യുക്കേഷന്‍ സിസ്റ്റം, ഗുണമേന്മയുള്ള യൂണിവേഴ്‌സിറ്റികള്‍, പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ, ഉയര്‍ന്ന ശമ്പളം തുടങ്ങിയവ ഫോറിന്‍ സ്റ്റുഡന്റ്‌സിനെ ആകര്‍ഷിക്കുന്നു

ഓസ്‌ട്രേലിയയിലെത്തുന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെ എണ്ണം കുതിച്ചുയരുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം 2018ല്‍ ഇവിടെയെത്തിയ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെ എണ്ണത്തില്‍ 12 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്. ഓസ്‌ട്രേലിയയിലെമ്പാടും പ്രൈവറ്റ് കോളജുകളിലും ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും രജിസ്റ്റര്‍ ചെയ്യുകയും എന്‍ റോള്‍മെന്റ് ചെയ്യുകയും ചെയ്തിരിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം 542,054 ആണെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ പറയുന്നത്.


എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് വെറും 305,534 പേരായിരുന്നു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഓസ്‌ട്രേലിയ പ്രിയപ്പെട്ട പഠന ഡെസ്റ്റിനേഷനായി മാറാന്‍ വിവിധ കാരണങ്ങളുണ്ട്. ഇവിടെ ഏറ്റവും മികച്ച എഡ്യുക്കേഷന്‍ സിസ്റ്റമാണെന്നതാണ് ഒന്നാമത്തെ കാരണം. ഉയര്‍ന്ന ക്വാളിഫിക്കേഷനുള്ള എഡ്യുക്കേഷനും യൂണിവേഴ്‌സിറ്റികളും ഇവിടെയുണ്ട്. കൂടാതെ ഇവിടുത്തെ ഇമിഗ്രേഷന്‍ നിയമങ്ങളും വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഉദാരമാണ്.

പഠനം കഴിഞ്ഞ് ഇവിടെ തന്നെ തൊഴിലെടുക്കുന്നതിന് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ഈ നിയമം അനുവദിക്കുന്നുണ്ട്. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് ശേഷം ഇവിടെ ഫുള്‍ടൈം ജോലി ചെയ്യാനും കോഴിസിനായി വാങ്ങിയ കടം വീട്ടാനുമാവും. ഇക്കഴിഞ്ഞ ജൂലൈ ഒന്ന് മുതല്‍ ഫെയര്‍ വര്‍ക്ക് കമ്മീഷന്‍ അടിസ്ഥാന ശമ്പള നിരക്കില്‍ 3.5 ശതമാനം വര്‍ധനവ് വരുത്തിയിട്ടുണ്ട്. പുതിയ നാഷണല്‍ മിനിമം വേജ് കാഷ്വല്‍ വര്‍ക്കര്‍മാര്‍ക്ക് മണിക്കൂറിന് 18.93 ഓസ്‌ട്രേലിയന്‍ ഡോളര്‍ എന്നത് 23.66 ഓസ്‌ട്രേലിയന്‍ ഡോളറായാണ്. വര്‍ധിപ്പിച്ചിരിക്കുന്നത്. മറ്റുള്ളവരെ പോലെ ഈ ശമ്പള വര്‍ധനവ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനും ബാധകമായതും വിദ്യാര്ത്ഥികളെ കൂടുതലായി ഇവിടേക്ക് വരാന്‍ പ്രേരിപ്പിക്കുന്നുണ്ട്.



Other News in this category



4malayalees Recommends