ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് മഹായിടവകയ്ക്ക് പുതിയ സാരഥികള്‍

ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് മഹായിടവകയ്ക്ക് പുതിയ സാരഥികള്‍

ചിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍പ്പെട്ട ചിക്കാഗോ ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് മഹായിടവക 2019ലേക്കുള്ള ഭാരവാഹികളെ വികാരി ഫാ. ഡാനിയേല്‍ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗം തെരഞ്ഞെടുത്തു.



ട്രസ്റ്റിയായി പി.സി. വര്‍ഗീസ്, സെക്രട്ടറിയായി ഷിബു മാത്യൂസ് എന്നിവരെ യോഗം തെരഞ്ഞെടുത്തു. ഇടവകയെ വിവിധ യൂണീറ്റുകളായി തിരിച്ച് താഴെപ്പറയുന്നവരെ പുതിയ മാനേജിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.


ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍, സാറാ പൂഴിക്കുന്നേല്‍, ജോര്‍ജി ഡാനിയേല്‍, മെല്‍വിന്‍ ഏബ്രഹാം, മാത്യു ഏബ്രഹാം, സ്റ്റീവന്‍ ജോണ്‍, ഷെറി മാത്യു, ക്രിസ്റ്റീന്‍ മാത്യു, രാജു കൊട്ടാരത്തില്‍, ഫിലിപ്പ് കുന്നേല്‍, സന്തോഷ് മാമ്മൂട്ടില്‍ (ഓഡിറ്റര്‍), ജിനു മാത്യു, നിതീഷ് കുര്യന്‍.

പ്രയര്‍ കോര്‍ഡിനേറ്റര്‍: ഏലിയാമ്മ പുന്നൂസ്, സെനര്‍ ലീഗ്: വര്‍ഗീസ് തോമസ്, ഫുഡ് കോര്‍ഡിനേറ്റര്‍: ജോര്‍ജി ഡാനിയേല്‍, ക്രിസ്മസ് കോര്‍ഡിനേറ്റര്‍: തോമസ് മാമ്മൂട്ടില്‍, പിക്‌നിക്ക് കോര്‍ഡിനേറ്റര്‍: ആല്‍ബിന്‍ ഏബ്രഹാം, പിക്‌നിക്ക് കമ്മിറ്റി: ബാബു മാത്യു, വിന്‍സി വര്‍ഗീസ്, റെനി രാജു, ചാരിറ്റി കോര്‍ഡിനേറ്റര്‍: അലക്‌സാണ്ടര്‍ യോഹന്നാന്‍, എക്യൂമെനിക്കല്‍ കമ്മിറ്റി: ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍, ഏലിയാമ്മ പുന്നൂസ്, വര്‍ഗീസ് തോമസ്, ജോയ്‌സ് ചെറിയാന്‍, തോമസ് സഖറിയ എന്നിവരെ തെരഞ്ഞെടുത്തു.


പ്രാര്‍ത്ഥനയോടുകൂടി യോഗം അവസാനിച്ചു. കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.

Other News in this category



4malayalees Recommends