മകന്റെ സ്‌കൂളില്‍ ഭാര്യ ഡാന്‍സ് കളിച്ചത് ഇഷ്ടമായില്ല ; ക്രിക്കറ്റ് ബാറ്റ് കൊണ്ട് ക്രൂരമായി തല്ലി ചതച്ചു

മകന്റെ സ്‌കൂളില്‍ ഭാര്യ ഡാന്‍സ് കളിച്ചത് ഇഷ്ടമായില്ല ; ക്രിക്കറ്റ് ബാറ്റ് കൊണ്ട് ക്രൂരമായി തല്ലി ചതച്ചു
ഭാര്യയെ ക്രിക്കറ്റ് ബാറ്റിന് മര്‍ദ്ദിച്ച ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മകന്റെ സ്‌കൂളില്‍ ഡാന്‍സ് കളിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. സ്‌കൂളില്‍ നടന്ന കള്‍ച്ചറല്‍ പരിപാടിയിലായിരുന്നു യുവതി ഡാന്‍സ് കളിച്ചത്. ജനുവരി 19 നായിരുന്നു സംഭവം ഉണ്ടായത്.

അല്‍പ കലോഖെ എന്ന 25 കാരിക്കാണ് ഭര്‍ത്താവില്‍ നിന്നും മര്‍ദ്ദനമേറ്റത്. സ്‌കൂളിലെ ഡാന്‍സ് പരിപാടിയില്‍ പങ്കെടുത്തതിന് ഭര്‍ത്താവ് ചീത്തവിളിച്ചിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവും യുവതിയും തമ്മില്‍ വഴക്കുമുണ്ടായി. കഴിഞ്ഞാഴ്ച നടന്ന വഴക്കില്‍ കയ്യേറ്റത്തിലേക്കെത്തി. ക്രിക്കറ്റ് ബാറ്റ് കൈയ്യിലെടുത്ത് അല്‍പയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ ആക്രമണത്തില്‍ യുവതിയുടെ തലയിലും കൈയ്യിലും കാലിലും ഗുരുതരമായി പരിക്കേറ്റിരുന്നു.

Other News in this category



4malayalees Recommends