യുഎസില്‍ 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വ്യാജ യൂണിവേഴ്‌സിറ്റിയില്‍ കുരുക്കിയ സംഭവം; ഇന്ത്യ യുഎസിനെ പ്രതിഷേധം അറിയിച്ചു; ' പേ-ടു- സ്റ്റേ' ഇമിഗ്രേഷന്‍ തട്ടിപ്പ് പൊളിക്കുന്നതിനായി കെണിയൊരുക്കിയത് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി

യുഎസില്‍ 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വ്യാജ യൂണിവേഴ്‌സിറ്റിയില്‍ കുരുക്കിയ സംഭവം; ഇന്ത്യ യുഎസിനെ പ്രതിഷേധം അറിയിച്ചു; ' പേ-ടു- സ്റ്റേ' ഇമിഗ്രേഷന്‍ തട്ടിപ്പ് പൊളിക്കുന്നതിനായി കെണിയൊരുക്കിയത് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി
യുഎസിലെ വ്യാജ യൂണിവേഴ്‌സിറ്റിയില്‍ എന്‍ റോള്‍ ചെയ്തുവെന്ന കുറ്റം ചുമത്തി 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുഎസില്‍ അറസ്റ്റ് ചെയ്തതിലുള്ള നയതന്ത്രപരമായ പ്രതിഷേധം ഇന്ത്യ യുഎസിനെ അറിയിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മിച്ചിഗന്‍ സ്‌റ്റേറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നുവെന്ന് പ രസ്യം കൊടുത്തിരുന്ന യൂണിവേഴ്‌സിറ്റി ഓഫ് ഫാര്‍മിംഗ്ടണില്‍ എന്‍ റോള്‍ ചെയ്തുവെന്ന പേരിലാണ് ഈ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

യുഎസിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയിലെ അണ്ടര്‍ കവര്‍ ഏജന്റുമാരാണ് ഈ വ്യാജ യൂണിവേഴ്‌സിറ്റി അന്വേഷണത്തിന്റെ ഭാഗമായി നടത്തിയിരുന്നത്. ' പേ-ടു- സ്റ്റേ' ഇമിഗ്രേഷന്‍ തട്ടിപ്പ് പൊളിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു അധികൃതര്‍ ഈ നാടകം ആസൂത്രണം ചെയ്ത് നിരവധി പേരെ കുടുക്കിയത്. ആ കെണിയില്‍ 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും പെട്ട് പോവുകയായിരുന്നു. ഇതില്‍ എന്‍ റോള്‍ ചെയ്തതിന് ശേഷമാണ് പലര്‍ക്കും ഈ ഫെസിലിറ്റി നിയമവിരുദ്ധമാണെന്ന് വെളിപ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

വ്യാജമായ രീതിയില്‍ യുഎസ് ഇമിഗ്രേഷനെ ദുരുപയോഗിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ കുടുക്കാന്‍ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ്(ഐസിഇ) ആണ് അസാധാരണമായ ഈ നീക്കത്തിന് നേതൃത്വമേകിയിരിക്കുന്നത്.ഫോണി അക്കാദമിക് റൂട്ടില്‍ യുഎസിലേക്ക് കുടിയേറാന്‍ ശ്രമിച്ചവരാണ് കുടുങ്ങിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു പരാതി ജനുവരിയില്‍ ഫയല്‍ ചെയ്തത് ഇപ്പോള്‍ അനാവരണം ചെയ്യപ്പെട്ടിരിക്കുകയാണ്. 2017 ഫെബ്രുവരി മുതല്‍ 2019 ജനുവരി വരെയുള്ള കാലത്തിനിടെയാണ് ഇത് സംബന്ധിച്ച തട്ടിപ്പുകള്‍ അരങ്ങേറിയിരിക്കുന്നതെന്നും യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു. ഇതില്‍ ഉള്‍പ്പെട്ട എട്ട് പേര്‍ യുഎസില്‍ നിലകൊള്ളുന്ന നൂറ് കണക്കിന് വിദേശികളെ അനധികൃതമായി യുഎസില്‍ നിലനില്‍ക്കുന്നതിന് ഇവര്‍ ഈ മാര്‍ഗത്തിലൂടെ ഒത്താശകള്‍ ചെയ്തുവെന്നാണ് ആരോപണം.

Other News in this category



4malayalees Recommends