ഓസ്‌ട്രേലിയ ലോകത്തിലെ പ്രഥമ കുടിയേറ്റ സമ്പദ് വ്യവസ്ഥ; മുപ്പത് വര്‍ഷമായി ഓസ്‌ട്രേലിയയില്‍ സാമ്പത്തിക മാന്ദ്യമില്ല; സമ്പദ് വ്യവസ്ഥ തുടര്‍ച്ചയായി അഭിവൃദ്ധിപ്പെടുന്നു; പുരോഗതിക്ക് വഴിയൊരുക്കുന്നത് ഇമിഗ്രേഷന്‍

ഓസ്‌ട്രേലിയ ലോകത്തിലെ പ്രഥമ കുടിയേറ്റ സമ്പദ് വ്യവസ്ഥ; മുപ്പത് വര്‍ഷമായി ഓസ്‌ട്രേലിയയില്‍ സാമ്പത്തിക മാന്ദ്യമില്ല;  സമ്പദ് വ്യവസ്ഥ തുടര്‍ച്ചയായി അഭിവൃദ്ധിപ്പെടുന്നു;  പുരോഗതിക്ക് വഴിയൊരുക്കുന്നത് ഇമിഗ്രേഷന്‍

ലോകത്തിലെ പ്രഥമ കുടിയേറ്റ സമ്പദ് വ്യവസ്ഥയെന്ന സ്ഥാനം ഓസ്‌ട്രേലിയക്കാണെന്ന് ഏറ്റവും പുതിയ പ്രവണതകള്‍ വെളിപ്പെടുത്തുന്നു.ഇവിടുത്തെ സമ്പദ് വ്യവസ്ഥയുടെ പകരം വയ്ക്കാനില്ലാത്ത ദീര്‍ഘകാല വളര്‍ച്ചയ്ക്ക് അടിസ്ഥാന കാരണം ഇവിടേക്കുള്ള വര്‍ധിച്ച കുടിയേറ്റമാണെന്ന് വെളിപ്പെടുത്തുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നു.2008-2009 കാലത്ത് ലോക സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം യുഎസിലെ സമ്പദ് വ്യവസ്ഥ ഇക്കഴിഞ്ഞ 9 വര്‍ഷങ്ങളായി തുടര്‍ച്ചയായി വളര്‍ന്നിട്ടുണ്ടെങ്കിലും ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥ കാഴ്ച വച്ച തുടര്‍ച്ചയായുള്ള വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതൊന്നുമല്ലെന്നാണ് പുതിയ റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നത്.


രാജ്യത്ത് സമീപകാലത്തൊന്നും സാമ്പത്തിക മാന്ദ്യമുണ്ടായിട്ടില്ല. അതായത് 27 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഓസ്‌ട്രേലിയയെ ഏറ്റവും ഒടുവില്‍ സാമ്പത്തിക മാന്ദ്യം ബാധിച്ചിരുന്നതെന്ന് കാണാം.അതിനെ അതിജീവിച്ച രാജ്യം പിന്നീട് ഓരോ വര്‍ഷവും തുടര്‍ച്ചയായ സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തിയിരുന്നുവെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ഈ വിധത്തില്‍ ഓസ്‌ട്രേലിയ കൈവരിച്ച വളര്‍ച്ചക്കൊപ്പം നില്‍ക്കാന്‍ വികസിത സമ്പദ് വ്യവസ്ഥകളില്‍ മറ്റൊന്നില്ലെന്നും വെളിപ്പെട്ടിരിക്കുന്നു. 1991ന് ശേഷം ഓസ്‌ട്രേലിയയുടെ ജനസംഖ്യയില്‍ 45 ശതമാനം വര്‍ധനവുണ്ടായിരുന്നു. ഇവിടുത്തെ ഫെര്‍ട്ടിലിറ്റി നിരക്ക് കൊണ്ട് മാത്രമല്ല ഇത്തരത്തില്‍ ജനസംഖ്യ വര്‍ധിച്ചിരിക്കുന്നത്.മറിച്ച് ജനസംഖ്യാ വളര്‍ച്ചയില്‍ കുടിയേറ്റം നിര്‍ണായകമായി വര്‍ത്തിച്ചുവെന്നും വെളിപ്പെട്ടിട്ടുണ്ട്. മറ്റേതൊരു വികസിതരാജ്യവുമായി താരതമ്യപ്പെടുത്തുമ്പോഴും വിദേശത്ത് ജനിച്ചവര്‍ ഏറ്റവും കൂടുതലുള്ള രാജ്യമാണിതെന്നും ഏറ്റവും പുതിയ കണക്കുകള്‍ എടുത്ത് കാട്ടുന്നു.




Other News in this category



4malayalees Recommends