മലയാളീ അസ്സോസിയേഷന്‍ ഓഫ് വിക്ടോറിയാ വാര്‍ഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും ഫെബ്രുവരി 10ന്.

മലയാളീ അസ്സോസിയേഷന്‍ ഓഫ് വിക്ടോറിയാ വാര്‍ഷിക പൊതുയോഗവും  ഭാരവാഹി തെരഞ്ഞെടുപ്പും ഫെബ്രുവരി 10ന്.
മെല്‍ബണ്‍:1976ല്‍ സ്ഥാപിതമായി 43 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മലയാളീ അസ്സോസിയേഷന്‍ ഓഫ് വിക്ടോറിയാ (MAV) യുടെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഫെബ്രുവരി 10ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്ഡാംഡിനോംഗ് യുണൈറ്റിംഗ് പള്ളി ഹാളില്‍ (Robinsons St, Dandenong) വച്ചു് നടക്കും.

മുന്‍ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവുചെലവു കണക്കുകളും അവതരിപ്പിക്കുക, അടുത്ത 2വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അംഗീകരിക്കുക തുടങ്ങിയവ ആയിരിക്കും പ്രധാന അജണ്ടാ.

തുടക്കകാലം മുതല്‍ ഭാരവാഹികളായിരുന്നു് ഈ സംഘടനയെ സ്‌നേഹിച്ച് പരിപാലിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളവരും മറ്റു് മുതിര്‍ന്ന അംഗങ്ങളും, കൂടാതെ, വിക്ടോറിയയിലെ ആബാലവൃദ്ധം മലയാളീസുഹൃത്തുക്കളും സ്ത്രീ പുരുഷ ഭേദമെന്യേ ഇത് ഒരു അറിയിപ്പായി സ്വീകരിച്ച് വന്ന് സംബന്ധിക്കണമെന്നും, വിക്ടോറിയയിലെ മലയാളീ സമൂഹം കഴിഞ്ഞ 2 വര്‍ഷത്തോളമായി ഈ ഭരണ സമിതിക്ക് നല്കിയിട്ടുള്ള എല്ലാ സഹകരണങ്ങള്‍ക്കും ഉള്ള നന്ദിയും കടപ്പാടും നിസ്സീമമാണെന്നുംപ്രസിഡന്റ് തമ്പി ചെമ്മനവും സെക്രട്ടറി ഫിന്നി മാത്യുവും അറിയിക്കുന്നു.

വിശദ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക.


തമ്പി ചെമ്മനം 04 23583682

ഫിന്നി മാത്യൂ 04 25 112219

മദനന്‍ ചെല്ലപ്പന്‍ 0430245919

Other News in this category



4malayalees Recommends