യുഎസ് മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് 3750 സൈനികരെ കൂടി അയച്ച് പെന്റഗണ്‍; വന്‍മതില്‍ പണിയുന്നതിനുള്ള ഡീലിലെത്തിയില്ലെങ്കില്‍ വീണ്ടും ഗവണ്‍മെന്റിനെ ഷട്ട് ഡൗണ്‍ ചെയ്യുകയോ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയോ ചെയ്യുമെന്ന് ട്രംപിന്റെ ഭീഷണി

യുഎസ് മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് 3750 സൈനികരെ കൂടി അയച്ച് പെന്റഗണ്‍; വന്‍മതില്‍ പണിയുന്നതിനുള്ള ഡീലിലെത്തിയില്ലെങ്കില്‍ വീണ്ടും ഗവണ്‍മെന്റിനെ ഷട്ട് ഡൗണ്‍ ചെയ്യുകയോ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയോ ചെയ്യുമെന്ന് ട്രംപിന്റെ ഭീഷണി
യുഎസ് മെക്‌സിക്കോയുമായി പങ്ക് വയ്ക്കുന്ന തെക്കന്‍ അതിര്‍ത്തിയിലേക്ക് 3750ല്‍ അധിക സൈനികരെ കൂടി അയച്ചു. മൂന്ന് മാസത്തേക്ക് ബോര്‍ഡര്‍ ഏജന്റുമാരെ സഹായിക്കുന്നതിനാണ് ഇവരെ പെന്റഗണ്‍ അയച്ചിരിക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫെന്‍സാണ് ഞായറാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ കൂടി അതിര്‍ത്തിയിലെത്തുന്നതോടെ കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്റുമാരെ സഹായിക്കുന്നതിനായി ഇവിടെ നിലകൊള്ളുന്ന മൊത്തം യുഎസ് സൈനികരുടെ എണ്ണം 4350 ആയി ഉയര്‍ന്നിരിക്കുകയാണ്.

ഇവിടേക്ക് 3500 അധിക ട്രൂപ്പുകളെ കൂടി വിന്യസിക്കണമെന്ന് ഡെമോക്രാറ്റിക് ലോ മേയ്ക്കര്‍ ആവശ്യപ്പെട്ട് അധികം കഴിയുന്നതിന് മുമ്പാണ് എത്ര പേരെ അധികമായി അയച്ചുവെന്ന് പെന്റഗണ്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത്. മെക്‌സിക്കോ അതിര്‍ത്തി വഴി നിരവധി പേര്‍ അനധികൃതമായി യുഎസിലേക്ക് വന്ന് കൊണ്ടിരിക്കുന്നുണ്ടെന്നും അതിര്‍ത്തിയിലെ യതാര്‍ത്ഥ ചിത്രം ഇതിലൂടെ അടിവരയിടപ്പെടുകയാണെന്നുമാണ് പ്രസിഡന്റ് ട്രംപ് പറയുന്നത്.

ഇക്കാരണത്താല്‍ യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ ഒരു വന്മതില്‍ പണിയണമെന്നും ട്രംപ് ശക്തമായി ആവശ്യപ്പെടുന്നുണ്ട്. ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന വാര്‍ഷിക ചടങ്ങില്‍ വച്ച് കുടിയേറ്റത്തെക്കുറിച്ചും ഈ വന്മതില്‍ നിര്‍മിക്കാനുള്ള നിര്‍ദേശവും ട്രംപ് ഉയര്‍ത്തിക്കാട്ടുന്നതായിരിക്കും. ഇത്തരത്തില്‍ മതില്‍ പണിയുന്നതിന് കോണ്‍ഗ്രസ് ഫണ്ട് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഫെഡറല്‍ ഗവണ്‍മെന്റിനെ 35 ദിവസത്തെ ഭാഗിക ഷട്ട്ഡൗണിന് ട്രംപ് വിധേയമാക്കിയിരുന്നു. ഇത് ജനുവരി 25നായിരുന്നു അവസാനിപ്പിച്ചിരുന്നത്. ഇത് സംബന്ധിച്ച് ഇനിയും ഒരു ഡീലിലെത്താന്‍ ഫെബ്രുവരി 15നകം ലോ മേക്കര്‍മാര്‍ക്ക് സാധിച്ചിട്ടില്ലെങ്കില്‍ വീണ്ടും സര്‍ക്കാരിനെ ഷട്ട് ഡൗണ്‍ ചെയ്യുകയോ നാഷണല്‍ എമര്‍ജന്‍സി അഥവാ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയോ ചെയ്യുമെന്നും ട്രംപ് ഭീഷണി മുഴക്കുന്നുണ്ട്.

Other News in this category



4malayalees Recommends