യുഎസില്‍ 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട വിസ തട്ടിപ്പ് കേസ്; ചുക്കാന്‍ പിടിച്ച എട്ട് ഇന്ത്യക്കാരില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി; വ്യാജയൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളെ എന്റോള്‍ ചെയ്യിപ്പിച്ചുവെന്ന് കുറ്റം

യുഎസില്‍ 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട വിസ തട്ടിപ്പ് കേസ്; ചുക്കാന്‍ പിടിച്ച എട്ട് ഇന്ത്യക്കാരില്‍ അഞ്ച് പേരെ  അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി;  വ്യാജയൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളെ എന്റോള്‍ ചെയ്യിപ്പിച്ചുവെന്ന് കുറ്റം
യുഎസില്‍ വിസ തട്ടിപ്പ് കേസില്‍ അകപ്പെട്ട എട്ട് ഇന്ത്യക്കാരില്‍ അഞ്ച് പേരെ യുഎസ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതായി റിപ്പോര്‍ട്ട്. ഇവരുടെ കൈകാലുകള്‍ ബന്ധിച്ച് ജയില്‍ പുള്ളികളുടെ ജമ്പ് സ്യൂട്ടുകള്‍ ധരിപ്പിച്ച് വളരെ ദയനീയമായ അവസ്ഥയിലായിരുന്നു ഇവരെ കോടതിയില്‍ എത്തിച്ചിരുന്നത്. ഡെട്രോയിറ്റിലെ കോടതിയിലാണ് ഇവരെ ഹാജരാക്കിയിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന ചാര്‍ജുകള്‍ ഇവര്‍ എല്ലാവരും നിഷേധിച്ചിരിക്കുകയാണ്.

മിച്ചിഗനിലെ വ്യാജ യൂണിവേഴ്‌സിറ്റിയിലേക്ക് 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എന്‍ റോള്‍ ചെയ്യിപ്പിച്ച് ഇവിടുത്തെ സ്റ്റുഡന്റ് വിസ സിസ്റ്റത്തെ ദുരുപയോഗിച്ച് യുഎസില്‍ അനധികൃതരമായി നിലകൊള്ളാന്‍ സഹായിച്ചുവെന്ന കേസാണ് ഈ എട്ട് പേര്‍ക്കും മേല്‍ ചുമത്തിയിരിക്കുന്ന്. ഇവരുടെ സേവനം നിയമവിരുദ്ധമായി പ്രയോജനപ്പെടുത്തിയതിന്റെ പേരിലാണ് 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ ഇപ്പോഴും ഐസിഇയുടെ കസ്റ്റഡിയിലാണുള്ളത്.

വ്യാജമായ രീതിയില്‍ യുഎസ് ഇമിഗ്രേഷനെ ദുരുപയോഗിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ കുടുക്കാന്‍ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ്(ഐസിഇ) തന്നെയാണ് ഈ വ്യാജ യൂണിവേഴ്‌സിറ്റി സജ്ജമാക്കി അണ്ടര്‍കവര്‍ ഓപ്പറേഷനിലൂടെ ഈ അസാധാരണായ ഈ നീക്കത്തിന് നേതൃത്വമേകിയിരിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട ഒരു പരാതി ജനുവരിയില്‍ ഫയല്‍ ചെയ്തത് ഇപ്പോള്‍ അനാവരണം ചെയ്യപ്പെട്ടിരിക്കുകയാണ്. 2017 ഫെബ്രുവരി മുതല്‍ 2019 ജനുവരി വരെയുള്ള കാലത്തിനിടെയാണ് ഇത് സംബന്ധിച്ച തട്ടിപ്പുകള്‍ അരങ്ങേറിയിരിക്കുന്നതെന്നും യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു. മുകളില്‍ പരാമര്‍ശിച്ച എട്ട് പേര്‍ യുഎസില്‍ നിലകൊള്ളുന്ന നൂറ് കണക്കിന് വിദേശികളെ അനധികൃതമായി യുഎസില്‍ നിലനില്‍ക്കുന്നതിന് ഇവര്‍ ഈ മാര്‍ഗത്തിലൂടെ ഒത്താശകള്‍ ചെയ്തുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.


Other News in this category



4malayalees Recommends