ഓസ്‌ട്രേലിയ കുടിയേറ്റക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച രാജ്യങ്ങളിലൊന്ന്; ജീവിതനിലവാരത്തിന്റെയും പൗരത്വത്തിന്റെയും ഗുണമേന്മയില്‍ ലോകത്തിലെ ഏറ്റവും മുന്നിലുള്ള പത്ത് രാജ്യങ്ങളില്‍ കംഗാരുവിന്റെ നാട്; കുടിയേറ്റക്കാര്‍ക്ക് സന്തോഷ വാര്‍ത്ത

ഓസ്‌ട്രേലിയ കുടിയേറ്റക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച രാജ്യങ്ങളിലൊന്ന്; ജീവിതനിലവാരത്തിന്റെയും പൗരത്വത്തിന്റെയും ഗുണമേന്മയില്‍ ലോകത്തിലെ ഏറ്റവും മുന്നിലുള്ള പത്ത് രാജ്യങ്ങളില്‍ കംഗാരുവിന്റെ നാട്; കുടിയേറ്റക്കാര്‍ക്ക് സന്തോഷ വാര്‍ത്ത
ജീവിതനിലവാരത്തിന്റെയും പൗരത്വത്തിന്റെയും ഗുണമേന്മയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മുന്നിലുള്ള പത്ത് രാജ്യങ്ങളില്‍ ഓസ്‌ട്രേലിയ സ്ഥാനം പിടിച്ചുവെന്ന് പുതിയ റിപ്പോര്‍ട്ട്. യുഎസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ട് നടത്തിയ ഏറ്റവും പുതിയ സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. കുടിയേറാന്‍ കൊതിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യവും മികച്ചതുമായ ആദ്യത്തെ പത്ത് രാജ്യങ്ങളുടെ പട്ടികയിലാണ് ഓസ്‌ട്രേലിയക്ക് ഇതിലൂടെ സ്ഥാനം ലഭിച്ചിരിക്കുന്നത്.

ഒരു പുരോഗമനപരമായ രാജ്യത്തില്‍ പിആര്‍ വിസയും പൗരത്വവും നേടാനാഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം വളരെ ആകര്‍ഷണമുള്ള രാജ്യമാണ് ഓസ്‌ട്രേലിയ എന്ന് ഈ സര്‍വേ ഫലം വെളിപ്പെടുത്തുന്നു. പെര്‍മനന്റ് റെസിഡന്‍സി സ്റ്റാറ്റസ് നേടുന്നതില്‍ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നെന്ന മികവ് നിലനിര്‍ത്താനും ഓസ്‌ട്രേലിയക്ക് സാധിച്ചിരിക്കുന്നു. ഇത് സംബന്ധിച്ച സര്‍വേ യുഎസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ട് വര്‍ഷം തോറും നടത്തി വരുന്നുണ്ട്.

ഈ സര്‍വേക്കായി ഈ വര്‍ഷം 80 രാജ്യങ്ങളിലുള്ള 20,000 പേരില്‍ നിന്നാണ് പ്രതികരണമെടുത്തിരിക്കുന്നത്. മനുഷ്യജീവിതത്തിന്റെ ഗുണമേന്മ നിര്‍ണയിക്കുന്ന വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സര്‍വേയില്‍ റാങ്കിംഗ് നിര്‍വഹിച്ചിരിക്കുന്നത്. സുഖകരമായ റിട്ടയര്‍മെന്റ് ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച മൂന്നാമത്തെ രാജ്യമാണ് ഓസ്‌ട്രേലിയ. ജീവിതനിലവാരത്തിന്റെ കാര്യത്തില്‍ ആഗോളതലത്തില്‍ 7ാം റാങ്കും പൗരത്വത്തിന്റെ ഗുണമേന്മയുടെ കാര്യത്തില്‍ എട്ടാം റാങ്കുമാണ് ഓസ്‌ട്രേലിയക്ക് ലഭിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കുടിയേറ്റ നയങ്ങളുടെ കാര്യത്തിലും ഗവണ്‍മെന്റിന്റെ ഇത് സംബന്ധിച്ച നിലപാടുകളുടെ കാര്യത്തിലും ഏറ്റവും ഉയര്‍ന്ന റാങ്കാണ് കംഗാരുവിന്റെ നാട് നേടിയെടുത്തിരിക്കുന്നത്.

Other News in this category



4malayalees Recommends