ഓസ്‌ട്രേലിയയിലെ ടൗണ്‍സ് വില്ലെയില്‍ വെള്ളപ്പൊക്ക കെടുതികള്‍ തുടരുന്നു; രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു; ആയിരക്കണക്കിന് വീടുകള്‍ വെള്ളത്തിനടിയില്‍; പത്ത് ദിവസങ്ങള്‍ക്കിടെ പെയ്തിറങ്ങിയത് ഒരു വര്‍ഷത്തെ മഴ; രക്ഷാപ്രവര്‍ത്തനങ്ങള്‍ തിരുതകൃതി

ഓസ്‌ട്രേലിയയിലെ ടൗണ്‍സ് വില്ലെയില്‍  വെള്ളപ്പൊക്ക കെടുതികള്‍ തുടരുന്നു; രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു; ആയിരക്കണക്കിന് വീടുകള്‍ വെള്ളത്തിനടിയില്‍; പത്ത് ദിവസങ്ങള്‍ക്കിടെ പെയ്തിറങ്ങിയത് ഒരു വര്‍ഷത്തെ മഴ; രക്ഷാപ്രവര്‍ത്തനങ്ങള്‍ തിരുതകൃതി
ഓസ്‌ട്രേലിയയിലെ ടൗണ്‍സ് വില്ലെയില്‍ വെള്ളപ്പൊക്ക കെടുതികള്‍ തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് രണ്ട് പേര്‍ കൂടി മരിച്ചു. വെള്ളപ്പൊക്കം കടുത്ത ഭീഷണിയുയര്‍ത്തിക്കൊണ്ട് പടരുന്ന സാഹചര്യത്തില്‍ ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. ചൊവ്വാഴ്ച ഒരു പാര്‍ക്കിന് സമീപത്താണ് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്. നോര്‍ത്തേണ്‍ ക്യൂന്‍സ്ലാന്‍ഡിലെ നഗരമായ ടൗണ്‍സ് വില്ലെയില്‍ ഒരു നൂറ്റാണ്ടിനിടെയുള്ള ഏറ്റവും ഭീകരമായ വെള്ളപ്പൊക്കമാണ് ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്നത്.

ഏതാണ്ട് 21ഉം 23ഉം വയസുള്ളവരാണ് മരിച്ചിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. തിങ്കളാഴ്ചയായിരുന്നു ഇവരെ കാണാതായത്. ഇവിടെ ആയിരക്കണക്കിന് വീടുകളാണ് വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടിരിക്കുന്നതെന്ന് ചൊവ്വാഴ്ച ഒഫീഷ്യലുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്കിടെ ടൗണ്‍സ് വില്ലെയില്‍ ഒരു മീറ്ററിലധികം മഴയാണ് ലഭിച്ചിരിക്കുന്നത്. പ്രദേശത്ത് ഒരു വര്‍ഷത്തില്‍ ആകെ ലഭിക്കുന്ന മഴ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പെയ്തിറങ്ങിയത് കടുത്ത പ്രളയത്തിനും നാശനഷ്ടങ്ങള്‍ക്കുമാണ് വഴിയൊരുക്കിയിരിക്കുന്നത്.

മരിച്ചിരിക്കുന്ന രണ്ട് പേരുടെ കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.ഞായറാഴ്ച മുതല്‍ മൊത്തം 19 പേരാണ് വെള്ളപ്പൊക്ക ജലത്തില്‍ അകപ്പെട്ടിരിക്കുന്നതെന്ന് സ്റ്റേറ്റ് ഒഫീഷ്യലുകള്‍ വെളിപ്പെടുത്തുന്നു. വളണ്ടിയര്‍ റെസ്‌ക്യൂവേര്‍സും ആര്‍മിയും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സജീവമായി രംഗത്തുണ്ട്. ഇവര്‍ ചെറിയ ബോട്ടുകള്‍, ടാങ്കുകള്‍, ട്രക്കുകള്‍, എന്നിവ ഉപയോഗിച്ച് പ്രളയപ്രദേശങ്ങളില്‍ നിന്നും നിരവധി പേരെ ഒഴിപ്പിച്ച് കൊണ്ടിരിക്കുന്നുണ്ട്.

Other News in this category



4malayalees Recommends