റസിഡന്റ് പെര്‍മിറ്റില്ലാത്ത പ്രവാസികളെ ജോലിയ്ക്ക് നിയമിക്കുന്നവര്‍ക്ക് ഇനി സൗദിയില്‍ ജയില്‍ശിക്ഷയും പിഴയും

റസിഡന്റ് പെര്‍മിറ്റില്ലാത്ത പ്രവാസികളെ ജോലിയ്ക്ക് നിയമിക്കുന്നവര്‍ക്ക് ഇനി സൗദിയില്‍ ജയില്‍ശിക്ഷയും പിഴയും
റസിഡന്റ് പെര്‍മിറ്റ് ഇല്ലാത്ത പ്രവാസികളെ ജോലിയ്ക്ക് നിയമിക്കുന്നവര്‍ക്ക് ഇനി മുതല്‍ സൗദിയില്‍ ജയില്‍ ശിക്ഷയും പിഴയും ചുമത്തുമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം. സ്ഥാപനത്തിന്റെ മാനേജര്‍ വിദേശിയാണെങ്കില്‍ നാടുകടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഇഖാമ നിയമലംഘകരുടെ മേല്‍ പിടിമുറുക്കാന്‍ ശക്തമായ നിയമങ്ങളാണ് പ്രാബല്യത്തില്‍ കൊണ്ടുവന്നിട്ടുള്ളത്.

നിയമലംഘകരെ ജോലിയ്ക്ക് വെയ്ക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാലാണ് പിഴ. കൂടാതെ വിദേശികളെ ജോലിയ്ക്ക് നിയമിക്കാന്‍ അഞ്ച് വര്‍ഷം വിലക്കും ഏര്‍പ്പെടുത്തും. നിയമലംഘകരെ ജോലിയ്ക്ക് നിയമിക്കുന്ന സ്ഥാപനത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തുകയും മാനേജരെ ഒരു വര്‍ഷം തടവിനു വിധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. മാനേജര്‍ വിദേശിയാണെങ്കില്‍ ശിക്ഷയ്ക്ക് ശേഷം നാടുകടത്തും.

Other News in this category



4malayalees Recommends