മോദിയെ വേദിയില്‍ അനുകരിച്ച് രാഹുല്‍ ; നിലപാടു മാറ്റങ്ങളെ ഓര്‍മ്മിപ്പിച്ച് നേതാവ്

മോദിയെ വേദിയില്‍ അനുകരിച്ച് രാഹുല്‍ ; നിലപാടു മാറ്റങ്ങളെ ഓര്‍മ്മിപ്പിച്ച് നേതാവ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടുകളിലെ സത്യസന്ധതയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വേദിയില്‍ മിമിക്രി കാണിച്ചു. മോദിയെ അനുകരിച്ചാണ് പാഴായ വാഗ്ദാനങ്ങളാണ് രാഹുല്‍ ഓര്‍മ്മിപ്പിച്ചത്.

അഞ്ചു വര്‍ഷം മുമ്പ് മോദിയുടെ അഭിമുഖം ഇങ്ങനെയായിരുന്നു എന്ന് പറഞ്ഞുകൊണ്ട് മുഖത്ത് ഭാവമാറ്റം വരുത്തി നെഞ്ച് വിരിച്ച് രാഹുല്‍ മോദിയെ അനുകരിച്ചു. അഴിമതി തുടച്ചു നീക്കുമെന്ന മോദിയുടെ വാഗ്ദാനമായിരുന്നു ആദ്യം രാഹുല്‍ അവതരിപ്പിച്ചത്. പിന്നീട് മോദി ഇപ്പോഴത്തെ ശൈലി അവതരിപ്പിക്കാന്‍ തുടങ്ങി. മുതുക് അല്‍പ്പ് കുനിച്ച്, താഴോട്ട് നോക്കി കൊണ്ട് കോണ്‍ഗ്രസിനെ ഇല്ലാതാക്കൂയെന്ന മോദിയുടെ ഡയലോഗാണ് അവതരിപ്പിച്ചത്.

മോദിയുടെ നിലപാടുകളിലെ വൈരുദ്ധ്യമാണ് രാഹുല്‍ വേദിയില്‍ കാണിച്ച് കൈയ്യടി നേടിയത്.

Other News in this category



4malayalees Recommends