യുഎസ് ഗവണ്‍മെന്റിനെ ട്രംപ് വീണ്ടും ഷട്ട്ഡൗണ്‍ ചെയ്യുമെന്ന ആശങ്ക ശക്തം; ഷട്ട്ഡൗണ്‍ ജനത്തിനും സമ്പദ് വ്യവസ്ഥയ്ക്കും ഹാനികരമെന്ന് മിക്ക സെനറ്റര്‍മാരും; വന്മതില്‍ നിര്‍മിക്കുന്ന വിഷയത്തിലും ഇമിഗ്രേഷനെ കൈകാര്യം ചെയ്യുന്നതിലും അഭിപ്രായ ഐക്യമില്ല

യുഎസ് ഗവണ്‍മെന്റിനെ ട്രംപ് വീണ്ടും ഷട്ട്ഡൗണ്‍ ചെയ്യുമെന്ന ആശങ്ക ശക്തം; ഷട്ട്ഡൗണ്‍ ജനത്തിനും സമ്പദ് വ്യവസ്ഥയ്ക്കും ഹാനികരമെന്ന് മിക്ക സെനറ്റര്‍മാരും;  വന്മതില്‍ നിര്‍മിക്കുന്ന വിഷയത്തിലും ഇമിഗ്രേഷനെ കൈകാര്യം ചെയ്യുന്നതിലും അഭിപ്രായ ഐക്യമില്ല

യുഎസിലേക്കുള്ള ഇമിഗ്രേഷന്‍ ഏത് വിധത്തിലായിരിക്കണമെന്ന് തീരുമാനിക്കുന്നതിനുള്ള വിവിധ പാര്‍ട്ടികളുടെ നേതാക്കന്‍മാര്‍ പങ്കെടുത്ത ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ ട്രംപ് തന്റെ സര്‍ക്കാരിനെ വീണ്ടുമൊരു ഷട്ട്ഡൗണിന് വിധേയമാക്കുന്നതിനുള്ള സാധ്യത വര്‍ധിച്ചുവെന്ന ആശങ്കയുയര്‍ന്നു. അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനായി യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ ഒരു വ•തില്‍ നിര്‍മിക്കാന്‍ പണമനുവദിക്കണമെന്ന തന്റെ നിര്‍ദേശം കോണ്‍ഗ്രസിലെ ഭൂരിഭാഗം പേരും തള്ളിയതിനെ തുടര്‍ന്നായിരുന്നു 35 ദിവസം ഗവണ്‍മെന്റിനെ ട്രംപ് ഷട്ട്ഡൗണ്‍ ചെയ്തിരുന്നത്.


കുടിയേറ്റത്തെ ഏത് വിധത്തിലാണ് കൈകാര്യം ചെയ്യേണ്ടതെന്നും നിയന്ത്രിക്കേണ്ടതെന്നുമായ സുപ്രധാന വിഷയത്തില്‍ കോണ്‍ഗ്രസിലെ ഭൂരിഭാഗം റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും തികച്ചും വ്യത്യസ്തമായ അഭിപ്രായങ്ങളായിരുന്നു രേഖപ്പെടുത്തിയത്. തല്‍ഫലമായി പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ വഴിമുട്ടിയിരിക്കുന്ന അവസ്ഥയിലുമെത്തിയിരിക്കുന്നു. സര്‍ക്കാരിനെ എന്തിന്റെ പേരിലായാലും ഷട്ട്ഡൗണ്‍ ചെയ്യുന്നത് മോശം കാര്യമാണെന്നും അത് രാജ്യത്തിന്റെ പുരോഗതിയെ ഗുരുതരമായി ബാധിക്കുമെന്നുമുള്ള കാര്യത്തിലും മിക്ക സെനറ്റര്‍മാര്‍ക്കും ഒരേ അഭിപ്രായമായിരുന്നു.

ഇത് നിരവധി പേരെ പ്രതികൂലമായി ബാധിക്കുമെന്നും സമ്പദ് വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്നായിരുന്നു ഭൂരിഭാഗം പേരും മുന്നറിയിപ്പേകിയിരുന്നത്. വന്മതില്‍ പണിയുന്നതിന് പണം നല്‍കുന്നതിനോട് മിക്ക സെനറ്റര്‍മാരും വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്നതിനാല്‍ ട്രംപിന്റെ നിര്‍ദേശം നടപ്പിലാകുന്ന യാതൊരു ലക്ഷണവുമില്ല. അതിനാലാണ് ഇതിനുള്ള പ്രതികാര നടപടിയെന്ന നിലയില്‍ ട്രംപ് വീണ്ടും ഷട്ട്ഡൗണിന് മുതിരുമെന്ന ആശങ്ക ശക്തമായിരിക്കുന്നത്. ഒരേ സമയം ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിന് കസ്റ്റഡിയില്‍ വയ്ക്കാമെന്ന വിഷയത്തിലും പരക്കെ അഭിപ്രായവ്യത്യാസം വിവിധ പാര്‍ട്ടികളിലെ സെനററര്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.


Other News in this category



4malayalees Recommends