ക്യൂന്‍സ്ലാന്‍ഡുകാരെ പ്രളയത്തില്‍ നിന്നും രക്ഷിക്കാന്‍ ഏവരും ഒന്നിക്കണമെന്ന് ആഹ്വാനം; നോര്‍ത്ത് ക്യൂന്‍സ്ലാന്‍ഡ് ഇനിയും പ്രളയത്തില്‍ നിന്നും കരകയറിയില്ല; ഏറ്റവും കൂടുതല്‍ ബാധിച്ച ടൗണ്‍സ്‌വില്ലെയില്‍ ആയിരക്കണക്കിന് വീടുകള്‍ക്ക് നാശം

ക്യൂന്‍സ്ലാന്‍ഡുകാരെ പ്രളയത്തില്‍ നിന്നും രക്ഷിക്കാന്‍ ഏവരും ഒന്നിക്കണമെന്ന് ആഹ്വാനം; നോര്‍ത്ത് ക്യൂന്‍സ്ലാന്‍ഡ് ഇനിയും പ്രളയത്തില്‍ നിന്നും കരകയറിയില്ല; ഏറ്റവും കൂടുതല്‍ ബാധിച്ച ടൗണ്‍സ്‌വില്ലെയില്‍ ആയിരക്കണക്കിന് വീടുകള്‍ക്ക് നാശം
കടുത്ത പ്രളയത്തിന് ഇരകളായിത്തീര്‍ന്ന ക്യൂന്‍സ്ലാന്‍ഡുകാരെ സഹായിക്കാന്‍ ഏവരും ഒന്നിക്കണമെന്ന ആഹ്വാനം ശക്തമായി. ഇവിടുത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തില്‍ ഓരോരുത്തരും കഴിവിന് അനുസരിച്ച് ഭാഗഭാക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്. നിരവധി സന്നദ്ധ സംഘടനകളാണ് ഈ ഒരു ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. നോര്‍ത്ത് ക്യൂന്‍സ്ലാന്‍ഡിനെയാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രളയം കടുത്ത രീതിയില്‍ വേട്ടയാടിക്കൊണ്ടിരിക്കുന്നത്.

രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടയില്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്നാണ് ഇവിടുത്തുകാരോട് അധികൃതര്‍ കടുത്ത നിര്‍ദേശമേകിയിരിക്കുന്നത്. ഇവിടെ ടൗണ്‍സ് വില്ലെ നഗരത്തിലാണ് കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഈ നഗരത്തില്‍ ആയിരക്കണക്കിന് വീടുകള്‍ വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് പേരാണ് കിടപ്പാടം നഷ്ടപ്പെട്ട് നിരാലംബരായിത്തീര്‍ന്നിരിക്കുന്നത്. ഇവിടുത്തെ നിരവധി സബര്‍ബുകള്‍ ഇപ്പോഴും വെള്ളപ്പൊക്കത്തില്‍ പെട്ട് കിടക്കുന്ന ഭീകരമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്.

ഒരു നൂറ്റാണ്ടിനിടെയെത്തിയ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിതെന്നാണ് പ്രീമിയറായ അന്നാസ്റ്റാസിയ പലാസ്സുക് വെളിപ്പെടുത്തിയിരിക്കുന്നത്. ഇവിടെ വെള്ളപ്പൊക്കം കാരണം രണ്ട് പേര്‍ മരിക്കുകയും ആയിരക്കണക്കിന് പേര്‍ വീടുകളില്‍ നിന്നുമൊഴിഞ്ഞ് പോവുകയും ചെയ്തിരുന്നു. നോര്‍ത്ത് ക്യൂന്‍സ്ലാന്‍ഡുകാര്‍ കടുത്ത ദുരിതത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും കടുത്ത വെള്ളപ്പൊക്കം ഇവിടുത്തുകാരെ ഇനിയും വലച്ചേക്കാമെന്നും അവര്‍ മുന്നറിയിപ്പേകുന്നു. ടൗണ്‍സ് വില്ലെയില്‍ 2000ത്തോളം വീടുകളാണ് വെള്ളത്തിലായിരിക്കുന്നത്. ഇതിന് പുറമെ 20,000ത്തോളം വീടുകള്‍ കൂടി നാശത്തിലെത്തുമെന്നും മുന്നറിയിപ്പുണ്ട്.

Other News in this category



4malayalees Recommends