ഒമ്പതു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചത് ഒരു വര്‍ഷത്തോളം, 36കാരിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്

ഒമ്പതു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചത് ഒരു വര്‍ഷത്തോളം, 36കാരിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്

ഒമ്പതു വയസുകാരന്‍ ക്രൂരപീഡനത്തിനിരയായി. പീഡിപ്പിച്ചത് ഒരു വര്‍ഷത്തോളം. സംഭവത്തില്‍ യുവതിക്കെതിരെ തേഞ്ഞിപ്പാലം പോലീസ് കേസെടുത്തു. യുവതിക്ക് 36 വയസ്സുണ്ട്. കഴിഞ്ഞയാഴ്ച സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറോട് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.


തുടര്‍ന്ന് ഡോക്ടര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ കുട്ടിയുടെ മൊഴിയെടുക്കുകയും പരാതി പോലീസിന് കൈമാറുകയുമായിരുന്നു. പോക്സോ നിയമ പ്രകാരമാണ് യുവതിക്കെതിരേ പോലീസ് കേസെടുത്തത്. ഒരു വര്‍ഷത്തിലേറെയായി കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായി ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കി.

യുവതി കുട്ടിയെ മാസങ്ങളോളം ദുരുപയോഗപ്പെടുത്തിയതായും അത് കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിച്ചതായും ചൈല്‍ഡ് ലൈന്‍ പറയുന്നു. കുട്ടിയുടെ ബന്ധു തന്നെയാണ് ഈ യുവതി.

കുട്ടിയുടെ വീടിനുസമീപം തന്നെയാണ് ഇവരും താമസിക്കുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി തേഞ്ഞിപ്പലം സബ് ഇന്‍സ്പെക്ടര്‍ ബിനു തോമസ് പറഞ്ഞു.



Other News in this category



4malayalees Recommends