സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ മാസം 19ന് ഇന്ത്യയില്‍

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ മാസം 19ന് ഇന്ത്യയില്‍
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആദ്യമായി ഇന്ത്യാ സന്ദര്‍ശനത്തിന്. ഈ മാസം 19 നാണ് രണ്ടു ദിവസം നീളുന്ന സന്ദര്‍ശനത്തിനായി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഡല്‍ഹിയിലെത്തുക. ഔദ്യോഗികമായി പ്രധാനമന്ത്രിയുടെ ഓഫീസ് സൗദി കിരീടാവകാശിയെ ഇന്ത്യാ സന്ദര്‍ശനത്തിന് ക്ഷണിച്ചിട്ടില്ല. ടൂറിസം, വ്യവസായം പോലെയുള്ള മേഖലകങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം ശക്തിപ്പെടുന്നതിനുള്ള കരാറുകള്‍ രാഷ്ട്രതലവന്മാര്‍ ഒപ്പുവയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. പ്രതിരോധം മേഖലയുമായി ബന്ധപ്പെട്ടും ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തും.

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി വധത്തിന്റെ പേരില്‍ വിമര്‍ശനങ്ങളുടെ മുള്‍മുനയിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. ജമാല്‍ ഖഷോഗിയുടെ വധത്തിന് ഉത്തരവിട്ടത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്. പക്ഷേ ഖഷോഗിയെ വധിക്കാന്‍ പദ്ധതിയുള്ളതായി ഖാലിദിന് അറിവുണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Other News in this category



4malayalees Recommends