ജോയിച്ചന്‍ ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ കെ.സി.എസ് അനുശോചന യോഗം വെള്ളിയാഴ്ച ക്‌നാനായ സെന്ററില്‍

ജോയിച്ചന്‍ ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ കെ.സി.എസ് അനുശോചന യോഗം വെള്ളിയാഴ്ച ക്‌നാനായ സെന്ററില്‍
ചിക്കാഗോ: ചിക്കാഗോ ക്‌നാനായ സൊസൈറ്റി മുന്‍ പ്രസിഡന്റായിരുന്ന ജോയിച്ചന്‍ ചെമ്മാച്ചേലിന്റെ നിര്യാണത്തിലുള്ള അനുശോചന യോഗം ഫെബ്രുവരി 15നു വൈകുന്നേരം 7 മണിക്ക് ഡസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ സെന്ററില്‍ വച്ചു നടത്തുന്നു.

ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പ്രസിഡന്റ്, ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക വൈസ് പ്രസിഡന്റ്, ചിക്കാഗോയിലെ രണ്ട് ക്‌നാനായ പള്ളികളുടേയും ട്രസ്റ്റി, ചിക്കാഗോ കെ.സി.വൈ.എല്‍ സ്ഥാപക പ്രസിഡന്റ് തുടങ്ങിയ വിവിധ നിലകളില്‍ ചിക്കാഗോയിലെ ക്‌നാനായ സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ജോയിച്ചന്‍. അതോടൊപ്പം തികഞ്ഞ ഒരു മനുഷ്യസ്‌നേഹിയും, കലാകാരനും, ബിസിനസുകാരനുമായിരുന്ന അദ്ദേഹത്തിന് ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ഒരു സുഹൃദ് വലയമുണ്ട്.

ജോയിച്ചന്റെ മരണവാര്‍ത്ത അറഞ്ഞ ഉടന്‍ മുന്‍ നിശ്ചയിച്ചിരുന്ന കെസി.എസിന്റെ പ്രവര്‍ത്തനോദ്ഘാടന പരിപാടികള്‍ മാറ്റിവയ്ക്കുകയുണ്ടായി. തല്‍സമയം ജോയിച്ചന്റെ ആത്മശാന്തിക്കായി ക്‌നാനായ സെന്ററില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്തുകയുണ്ടായി. ഫാ. തോമസ് മുളവനാല്‍, കെ.സി.എസ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ജോയിച്ചനോടൊപ്പം പ്രവര്‍ത്തിച്ച കെ.സി.എസ്, കെ.സി.സി.എന്‍.എ, പാരീഷ് ഭാരവാഹികളും സുഹൃത്തുക്കളും ജോയിച്ചന്റെ കരുതലും കരുണയും ഏറ്റുവാങ്ങിയ അനേകരം തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന ഈ അനുസ്മരണ സമ്മേളനത്തിലേക്ക് ചിക്കാഗോയിലെ മുഴുവന്‍ ജനങ്ങളേയും സ്വാഗതം ചെയ്യുന്നതായി കെ.സി.എസ് പ്രസിഡന്റ് ഷിജു ചെറിയത്തില്‍ അറിയിച്ചു.

കെ.സി.എസ് സെക്രട്ടറി റോയി ചേലമലയില്‍ അറിയിച്ചതാണിത്.

Other News in this category



4malayalees Recommends