കാനഡയില്‍ ബേണബൗ സൗത്ത് ഉപതെരഞ്ഞെടുപ്പില്‍ കുടിയേറ്റം പ്രധാന വിഷയം; 13 കാരി മരിഷ ഷെന്നിനെ കുടിയേറ്റക്കാരന്‍ കൊന്നതില്‍ ഇവിടുത്തുകാരില്‍ പരക്കെ ആശങ്ക; കുടിയേറ്റക്കാരോടുള്ള വെറുപ്പ് പടരുന്നു; കുടിയേറ്റത്തിന് നിയന്ത്രണം വേണമെന്നാവശ്യപ്പെടുന്നവരേറെ

കാനഡയില്‍ ബേണബൗ സൗത്ത് ഉപതെരഞ്ഞെടുപ്പില്‍ കുടിയേറ്റം പ്രധാന വിഷയം; 13 കാരി മരിഷ ഷെന്നിനെ കുടിയേറ്റക്കാരന്‍ കൊന്നതില്‍ ഇവിടുത്തുകാരില്‍ പരക്കെ ആശങ്ക; കുടിയേറ്റക്കാരോടുള്ള വെറുപ്പ് പടരുന്നു; കുടിയേറ്റത്തിന് നിയന്ത്രണം വേണമെന്നാവശ്യപ്പെടുന്നവരേറെ
ബേണബൗ സൗത്ത് ഉപതെരഞ്ഞെടുപ്പില്‍ കുടിയേറ്റം പ്രധാന വിഷയമായി എടുത്ത് കാട്ടപ്പെടുമെന്നുവെന്ന് റിപ്പോര്‍ട്ട്.കനേഡിയന്‍ രാഷ്ട്രീയത്തില്‍ എക്കാലവും ഇമിഗ്രേഷന്‍ ചൂടന്‍ വിഷയമാകുന്ന പ്രവണത ഇവിടുത്തെ തെരഞ്ഞെടുപ്പിലും തെറ്റില്ലെന്നാണ് സൂചന. 13 കാരിയായ പെണ്‍കുട്ടി മരിഷ ഷെന്നിന്റെ മൃതദേഹം ബേണബൈയിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ 2017ല്‍ കാണപ്പെട്ടത് ഇവിടുത്തെ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടപ്പെടുമെന്നാണ് പ്രവചനം.

സിറിയന്‍ അഭയാര്‍ത്ഥിയായ ഇബ്രാഹിം അലിയ്ക്ക് മേല്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഈ കൊലപാതകക്കുറ്റം ചുമത്തപ്പെട്ടിട്ടുണ്ട്.അലി കാനഡയില്‍ എത്തിയിരുന്നത് മാസങ്ങള്‍ക്ക് മുമ്പായിരുന്നു.കുടിയേറ്റക്കാര്‍ ഇത്തരത്തില്‍ ചെയ്ത് കൂട്ടുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് തങ്ങള്‍ വളരെയേരെ ആശങ്കാകുലരാണെന്നാണ് മൊസൈക്കിലെ ഇമിഗ്രന്റ് സെറ്റില്‍മെന്റ് ഓര്‍ഗനൈസേഷനിലെ ഡയറക്ടര്‍ ഓഫ് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡെവലപ്‌മെന്റ് ആയ നിനു കാന്‍ഗ് എടുത്ത് കാട്ടുന്നത്.

ഇതിനാല്‍ കാനഡയിലേക്ക് കടന്ന് വരുന്ന നവാഗതര്‍ക്കുള്ള പൊതുജന പിന്തുണ നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.ഇക്കാര്യത്തില്‍ ജനത്തിനുള്ള അമിത ഉത്കണ്ഠയും കുടിയേറ്റക്കാരെക്കുറിച്ചുള്ള വ്യാപകമായ തെറ്റിദ്ധാരണകളും അകറ്റാന്‍ തങ്ങള്‍ ശ്രമിച്ച് വരുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഷെന്നിന്റെ കൊലപാതകം ഇവിടുത്തെ സമൂഹത്തില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുന്നുവെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. അതിനാല്‍ കുടിയേറ്റത്തിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നവര്‍ പെരുകി വരുന്നുവെന്നും അതിവിടുത്തെ തെരഞ്ഞെടുപ്പില്‍ നിര്‍ണായക വിഷയമായിത്തീരുമെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

Other News in this category



4malayalees Recommends