കൊറോണയുടെ മറവില്‍ ചൈന നടത്തുന്നത് തന്നെ വീണ്ടും പ്രസിഡന്റ് ആക്കാതിരിക്കാനുള്ള ശ്രമങ്ങള്‍; കൊറോണ വൈറസ് വ്യാപനത്തില്‍ അമേരിക്ക തകര്‍ന്നടിയുമ്പോള്‍ ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്

കൊറോണയുടെ മറവില്‍ ചൈന നടത്തുന്നത് തന്നെ വീണ്ടും പ്രസിഡന്റ് ആക്കാതിരിക്കാനുള്ള ശ്രമങ്ങള്‍; കൊറോണ വൈറസ് വ്യാപനത്തില്‍ അമേരിക്ക തകര്‍ന്നടിയുമ്പോള്‍ ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്

കൊറോണ വൈറസ് വ്യാപനത്തില്‍ അമേരിക്ക തകര്‍ന്നടിയുമ്പോള്‍ ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. തന്നെ വീണ്ടും പ്രസിഡന്റ് ആക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് കൊറോണയുടെ മറവില്‍ ചൈന നടത്തുന്നതെന്ന് റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.


ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബിഡന്‍ നവംബറിലെ തിരഞ്ഞെടുപ്പില്‍ വിജയിക്കണമെന്ന് ബീജിംഗ് ആഗ്രഹിക്കുന്നുവെന്നും താന്‍ വിജയിക്കാതിരിക്കാനുള്ള തങ്ങളെ കൊണ്ടാവുന്ന വിധത്തിലുള്ള എല്ലാ ശ്രമങ്ങളും ചൈന നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കൊറോണ വ്യാപനത്തില്‍ ചൈനയുടെ പങ്കിനെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. കോവിഡിന്റെ കാര്യത്തില്‍ തനിക്ക് പലതും ചെയ്യാനാകുമെന്നും എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ.) യ്‌ക്കെതിരെയും ?ട്രംപ് ആരോപണമുന്നയിച്ചു. ഡബ്ല്യു.എച്ച്.ഒ. ചൈനക്ക് വേണ്ടി അക്ഷാര്‍ത്ഥത്തില്‍ കുഴലൂത്ത് നടത്തുകയാണെന്ന് ട്രംപ് പറഞ്ഞു. കൊറോണ ആദ്യകാല വ്യാപനം സംബന്ധിച്ച് ചൈനയും ലോകാരോഗ്യ സംഘടനയും അറിയാവുന്ന കാര്യങ്ങള്‍ മറച്ചുവെച്ചിട്ടുണ്ടോ എന്നറിയാന്‍ വൈറ്റ്ഹൗസ് യു.എസ്. രഹസ്യാന്വേഷണ ഏജന്‍സികളോട് അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ലോകാരോഗ്യ സംഘടനക്ക് കാര്യങ്ങള്‍ മറച്ചുവെയ്ക്കുന്നതിലെ പങ്കും അന്വേഷിക്കാന്‍ ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.

Other News in this category



4malayalees Recommends