ഇടതുപക്ഷ ബദലിനെ നെഞ്ചോടുചേര്‍ത്തു പിടിച്ച മലയാളി വോട്ടര്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍ : സമീക്ഷ യുകെ

ഇടതുപക്ഷ ബദലിനെ നെഞ്ചോടുചേര്‍ത്തു പിടിച്ച മലയാളി വോട്ടര്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍ : സമീക്ഷ യുകെ
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി വന്‍വിജയം നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് . പ്രതിപക്ഷമായ യുഡിഎഫും ബിജെപിയും മാധ്യമങ്ങളും കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളും എല്ലാം ഒന്നിച്ചണിചേര്‍ന്നു ഇടതുപക്ഷ സര്‍ക്കാരിനെതിരെ നടത്തുന്ന വലിയതോതിലുള്ള അപാവാദപ്രചാരണങ്ങളും കടന്നാക്രമണങ്ങളും അതിജീവിച്ചാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ ഐതിഹാസിക വിജയം കരസ്ഥമാക്കിയത് .

കേരളം പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ ആ പ്രതിസന്ധികളെ ഒറ്റകെട്ടായി കരുത്തോടെ നേരിട്ട സ.പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനും അതിന്റെ ജനപക്ഷനയങ്ങള്‍ക്കും വികസന കാഴ്ചപ്പാടിനുമുള്ള വലിയ അംഗീകാരം ആണ് ഈ ജനവിധി. മഹാമാരിക്കെതിരെ പ്രതിരോധം തീര്‍ത്ത്, അന്തിയുറങ്ങാന്‍ വീടുകള്‍ പണിതു നല്‍കി, ക്ഷേമപെന്‍ഷന്‍ എത്തിച്ച്, എല്ലാവരുടെയും പട്ടിണിയകറ്റി ജനങ്ങളുടെ ജീവിതത്തില്‍ നിരന്തരം ഇടപെട്ട ഇടതുപക്ഷബദല്‍ രാജ്യത്തിനാകെ മാതൃകയാവുകയാണ്


വസ്തുതകളില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചു ജനകീയ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ശ്രമിച്ചവര്‍ക്കുള്ള താക്കീതാണു പ്രബുദ്ധരായ മലയാളികള്‍ നല്‍കിയത് .

വര്‍ഗീയശക്തികള്‍ക്കു കേരളത്തിന്റെ മണ്ണില്‍ ഒരു സ്ഥാനവും ഇല്ലെന്നു കേരള ജനത ഉറക്കെപ്രഖ്യാപിച്ചു . കേരളത്തെ മറ്റൊരു യുപിയൊ ഗുജറാത്തോ ഒക്കെ ആക്കാന്‍ തുനിഞ്ഞിറങ്ങിയ സംഘപരിവാര്‍ ശക്തികളെ വോട്ടര്‍മാര്‍ അവജ്ഞയോടെ തള്ളിക്കളഞ്ഞു. ആകെ രണ്ടു മുനിസിപ്പാലിറ്റികളും പത്തോളം പഞ്ചായത്തുകളും മാത്രം ആണ് ബിജെപിയ്ക്ക് നേടാനായത് .

ബിജെപി ഭരണം നേടിയ പാലക്കാട് നഗരസഭയില്‍ അവരുടെ പ്രവര്‍ത്തകര്‍ നടത്തിയ അഴിഞ്ഞാട്ടം പ്രബുദ്ധ കേരളത്തിന് അപമാനകരമായ സംഭവം ആണ്. ഈ വര്‍ഗീയശക്തികളെ കേരളം ജാഗ്രതയോടെ ഇനിയും അകറ്റിനിര്‍ത്തേണ്ടത് എന്തുകൊണ്ടാണ് എന്ന് ഈ പ്രകടനം വ്യകതമാക്കുന്നുണ്ട് .


ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയര്‍ത്തിപ്പിടിച്ച അഴിമതിരഹിത, മതനിരപേക്ഷ നവകേരളത്തിന് അനുകൂലമായി ചിന്തിക്കുകയും വോട്ടുചെയ്യുകയും ചെയ്ത എല്ലാവരെയും സമീക്ഷ യുകെ അഭിവാദ്യം ചെയ്യുന്നു

വാര്‍ത്ത; ബിജു ഗോപിനാഥ്


Other News in this category



4malayalees Recommends