കോവിഡ് വാക്‌സിനേഷന് ഒമാനില്‍ ഔദ്യോഗിക തുടക്കമായി

കോവിഡ് വാക്‌സിനേഷന് ഒമാനില്‍ ഔദ്യോഗിക തുടക്കമായി
കോവിഡ് വാക്‌സിനേഷന് ഒമാനില്‍ ഔദ്യോഗിക തുടക്കമായി. സീബ് പോളിക്ലിനിക്കില്‍ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സൈദി ആദ്യ ഡോസ് സ്വീകരിച്ച് വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രവര്‍ത്തകനായ ഫിലിപ്പിനോ സ്വദേശി ഫ്രോലിയാന്‍ ക്രൂസ് ഡിയോല്‍സയെന്ന 44 കാരനാണ് വാക്‌സിന്‍ സ്വീകരിച്ച ആദ്യ വിദേശി. ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കം മുന്‍ഗണനാപട്ടികയില്‍ ഉള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. 21 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസുകളാണ് നല്‍കുക.

Other News in this category



4malayalees Recommends