വെസ്റ്റണ്‍ സൂപ്പര്‍മെയര്‍ അസോസിയേഷന്‍ ഓഫ് മലയാളീസിന് പുതിയ ഭാരവാഹികള്‍

വെസ്റ്റണ്‍ സൂപ്പര്‍മെയര്‍ അസോസിയേഷന്‍ ഓഫ് മലയാളീസിന് പുതിയ ഭാരവാഹികള്‍
കോവിഡിന്റെ പ്രതിസന്ധികളുണ്ടെങ്കിലും അതിനെയെല്ലാം മറികടക്കുവാന്‍ വെസ്റ്റണ്‍ സൂപ്പര്‍ മെയര്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (WAM) അംഗങ്ങള്‍ക്ക് കഴിഞ്ഞു ,ഇതു വ്യക്തമാക്കുന്നതാണ് WAM, AGM ഇന്നലെ ഭൂരിപക്ഷ മെമ്പേഴ്‌സിന്റെ സാന്നിധ്യത്തില്‍ Zoom Platform ല്‍ കൃത്യതയോടെ നടന്നു.

മുന്‍ പ്രസിഡന്റ് ബിജു അബ്രാഹം എല്ലാവരെയും സ്വഗതം ചെയ്യുകയും അഡൈ്വസറി കമ്മിറ്റി മെമ്പര്‍ അനിഷ് മാത്യു ഹോസ്റ്റ് ചെയ്യുകയും ചെയ്തു. 2019 2020 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് മുന്‍ സെക്രട്ടറി നെല്‍സണ്‍ പോളും കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് അഡൈ്വസറി കമ്മിറ്റി മെമ്പര്‍ രവി കുറുപ്പും കഴിഞ്ഞ രണ്ടു വര്‍ഷത്തെ സാമ്പത്തീക കണക്കുകള്‍ അഡൈ്വസറി കമ്മറ്റി മെമ്പര്‍ ഡാന്‍ ഡാനിയേലും അവതരിപ്പിച്ചു.

പുതിയ ഭരണസമിതിയായി ഗ്രോമിക്കോ ജോസഫ് പ്രസിഡന്റായും മെലഡി പോട്ട് ദാര്‍ വൈസ് പ്രസിഡന്റ് ഷിബു പൈനാടത്ത് സെക്രട്ടറി ബിജോ തോമസ് ജേയിന്റ് സെക്രട്ടരി രാജേഷ് തോമസ് ട്രഷറര്‍ എന്നിങ്ങനെ ചുമതലകളേറ്റു.

കൂടാതെ ജോണ്‍സ് ജോര്‍ജ്, ജോര്‍ജ് ജോസഫ്, അനിഷ് മാത്യു, ജോണ്‍സണ്‍ കുജുവീഡ്, സജി ജോസഫ്, ബിനു ചാക്കോ, റോയ്‌സ് ചാക്കോ,ബിജു എബ്രഹാം,ലാലു പോള്‍ , ടോമി കുര്യന്‍ എന്നിവരടങ്ങിയ 10 അംഗ എക്‌സിക്യൂട്ടിവ് കമ്മറ്റിയും ഇതോടൊപ്പം നിലവില്‍ വന്നു.

നിയുക്ത പ്രസിഡന്റ് ഗ്രോമിക്കോ ജേസഫ് WAM മെമ്പര്‍ ടിസി ഷാജിയുടെ മാതാവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടു ത്തുകയും മഹാമാരിയില്‍ വെസ്റ്റണ്‍ കമ്യൂണിറ്റിയില്‍ നിന്നും കോവിഡ് മൂലം നഷ്ടപ്പെട്ട അമര്‍ ഡയസിനെ പ്രത്യേകം സ്മരിക്കുകയും, യുകെ യില്‍ മരണപ്പെട്ട എല്ലാവര്‍ക്കും ആദരാജ്ഞലികള്‍ അര്‍പ്പിക്കുയും ചെയ്തു.

AGM ന് അര്‍ഷി രവിയുടെ Solo song കൂടുതല്‍ ആലങ്കാരികമായി.

WAMന്റെ പുതിയ വെബ് സൈറ്റിന്റെ ഉല്‍ഘാടനം ഗ്രോമിക്കോ ജോസഫ് ജോസഫ് നിര്‍വഹിച്ചു. ഈ AGM ന് എല്ലാവരുടെയും പരസ്പര സഹായ സഹകരണങ്ങള്‍ അനുസ്മരിച്ചു കൊണ്ട് ബിനു ചാക്കോ എല്ലാവര്‍ക്കും നന്ദിയും പറഞ്ഞു.

വരുംകാല പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരിക്കുമെന്നും എല്ലാവരുടെയും സഹകരണങ്ങളും നിയുക്ത പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു. സാഹചര്യങ്ങള്‍ എന്തു തന്നെയായാലും സമാശ്വാസത്തിന്റെയും, കരുത്തിന്റെയും, പ്രോല്‍സാഹനത്തിന്റെയും, വാക്കുകള്‍ കൊണ്ടും, പ്രവൃത്തികള്‍ കൊണ്ടും നമുക്ക് എല്ലാവര്‍ക്കും ആത്മ ധൈര്യം പകരാമെന്നും കോവിഡ് രഹിത ദിനങ്ങള്‍ വിദൂരമെങ്കിലും ഈ അനിശ്ചിതാവസ്ഥയില്‍ മാറ്റം വരുമെന്ന് പ്രതീക്ഷയര്‍പ്പിച്ചു കൊണ്ട് എല്ലാവര്‍ക്കും നല്ല വരുംനാളുകള്‍ ആശംസിക്കുന്നതായി 2021-2022 വര്‍ഷത്തെ ഭരണസമിതി അറിയിച്ചു.



Other News in this category



4malayalees Recommends