ഒമാനിലെത്തുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ ഇന്ന് മുതല്‍

ഒമാനിലെത്തുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ ഇന്ന് മുതല്‍
ഒമാനിലെത്തുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. മെയ് 11 വൈകുന്നേരം ആറുമുതലാണ് ഉത്തരവ് നിലവില്‍ വരിക എന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. ഒമാനില്‍ നേരത്തെ 18വയസിന് താഴെയുള്ള കുട്ടികള്‍കൊപ്പം വരുന്ന മാതാപിതാക്കളെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍ന്റീനില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പുതിയ ഉത്തരവോടെ ഈ ഇളവ് പ്രവാസികള്‍ക്ക് ലഭിക്കില്ല. അതേസമയം സ്വദേശികള്‍ക്കും പ്രത്യേകം നിര്‍ദേശിക്കപ്പെട്ടവര്‍ക്കും ഹോം ക്വാറന്റീന്‍ മതിയാകും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനിലേക്ക് വിലക്ക് നിലവിലുള്ളതിനാല്‍ പ്രവാസി കുടുംബങ്ങളുടെ വരവ് നിലവില്‍ പരിമിതമാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കുടുംബത്തിനും സര്‍ക്കാര്‍ നല്‍കിയ ഇളവ് ഉപയോഗപ്പെടുത്തിയും മറ്റുരാജ്യങ്ങളില്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയും ആണ് പ്രവാസികള്‍ ഒമാനില്‍ എത്തുന്നത് . കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ തലങ്ങളില്‍ പഴുതടച്ച നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്.

Other News in this category



4malayalees Recommends