ഓസ്‌ട്രേലിയക്കാര്‍ വിദേശത്ത് സ്ഥിരമായി ജീവിക്കുന്നവരാണെങ്കില്‍ പോലും തിരിച്ച് പോകാന്‍ നിയന്ത്രണം; ഇത്തരക്കാര്‍ക്ക് ഓസ്‌ട്രേലിയയില്‍ നിന്ന് തിരിച്ച് പോകാന്‍ പ്രത്യേക അനുമതി നിര്‍ബന്ധമാക്കി

ഓസ്‌ട്രേലിയക്കാര്‍ വിദേശത്ത് സ്ഥിരമായി ജീവിക്കുന്നവരാണെങ്കില്‍ പോലും തിരിച്ച് പോകാന്‍ നിയന്ത്രണം; ഇത്തരക്കാര്‍ക്ക് ഓസ്‌ട്രേലിയയില്‍ നിന്ന് തിരിച്ച് പോകാന്‍ പ്രത്യേക അനുമതി നിര്‍ബന്ധമാക്കി
ഓസ്‌ട്രേലിയ കോവിഡ് 19 കാരണമേര്‍പ്പെടുത്തിയിരുന്ന അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഇനി മുതല്‍ വിദേശ രാജ്യങ്ങളില്‍ പെര്‍മനന്റ് റെസിഡന്റുമാരായ ഓസ്‌ട്രേലിയക്കാര്‍ക്കും ബാധകമാകും. മഹാമാരി രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഓസ്‌ട്രേലിയക്കാരുടെ ഫോറിന്‍ യാത്രകള്‍ക്ക് വിലക്കുണ്ട്. ഇതിനെ തുടര്‍ന്ന് ഫെഡറല്‍ സര്‍ക്കാരിന്റെ പ്രത്യേക പെര്‍മിഷന്‍ നേടിയാല്‍ മാത്രമേ ഓസ്‌ട്രേലിയന്‍ സിറ്റിസണ്‍സിനും പിആറുകള്‍ക്കും മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ സാധിക്കുന്നുള്ളൂ.

പക്ഷേ സ്ഥിരമായി മറ്റ് രാജ്യങ്ങളില്‍ കഴിയുന്ന ഓസ്‌ട്രേലിയന്‍ പൗരന്‍മാരെയും പെര്‍മനന്റ് റെസിഡന്റ്‌സിനെയും ഈ നിയന്ത്രണത്തില്‍ നിന്നൊഴിവാക്കിയിരുന്നു. അതായത് സ്‌പെഷ്യല്‍ പെര്‍മിഷനൊന്നുമില്ലാതെ ഇത്തരക്കാര്‍ക്ക് തങ്ങള്‍ സ്ഥിരമായി ജീവിക്കുന്ന രാജ്യത്തേക്ക് പോകാന്‍ ഇത് വരെ സാധിച്ചിരുന്നു. ഇതിനായി തങ്ങള്‍ വിദേശരാജ്യത്താണ് എപ്പോഴും ജീവിക്കുന്നതെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കിയാല്‍ മാത്രം മതിയായിരുന്നു.

ഈ ഇളവില്‍ കര്‍ക്കശമായ മാറ്റം വരുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിപ്പോളെന്നാണ് പുതിയ റിപ്പോര്‍ട്ട്.വ്യാഴാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഭേദഗതിയിലൂടെയാണ് ഗവണ്‍മെന്റ് ആരോഗ്യ ഉത്തരവില്‍ മാറ്റം വരുത്തിയത്. പുതിയ നീക്കമനുസരിച്ച് ഈ മാസം 11 മുതല്‍ ഈ വിഭാഗത്തിലുള്ള ഓസ്‌ട്രേലിയക്കാര്‍ക്കും അന്താരാഷ്ട്ര യാത്രാ വിലക്ക് ബാധകമാകും.തീരെ ഒഴിച്ച്ക കൂടാനാകാത്ത സാഹചര്യമുണ്ട് എന്ന് തെളിയിച്ചാല്‍ മാത്രമേ വിദേശത്ത് ജീവിക്കുന്ന ഓസ്‌ട്രേലിയക്കാര്‍ക്കും ഇനി മുതല്‍ ഓസ്‌ട്രേലിയയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ സാധിക്കുകയുള്ളൂവെന്ന് സാരം.






Other News in this category



4malayalees Recommends