ന്യൂ സൗത്ത് വെയില്‍സില്‍ പുതിയ 291 കോവിഡ് കേസുകള്‍ കൂടി; 48 പേര്‍ കോവിഡ് ബാധിച്ചിട്ടും ഏവരുമായി ഇടപഴകിയെന്നത് ആശങ്കയേറ്റുന്നു; വരും ദിനങ്ങളില്‍ രോഗപ്പകര്‍ച്ചയേറുമെന്ന മുന്നറിയിപ്പുമായി പ്രീമിയര്‍; ഐസിയുവിലെ 50 പേരില്‍ 44 പേരും വാക്‌സിനെടുക്കാത്തവര്‍

ന്യൂ സൗത്ത് വെയില്‍സില്‍ പുതിയ 291 കോവിഡ് കേസുകള്‍ കൂടി; 48 പേര്‍ കോവിഡ് ബാധിച്ചിട്ടും ഏവരുമായി ഇടപഴകിയെന്നത് ആശങ്കയേറ്റുന്നു; വരും ദിനങ്ങളില്‍ രോഗപ്പകര്‍ച്ചയേറുമെന്ന മുന്നറിയിപ്പുമായി പ്രീമിയര്‍;  ഐസിയുവിലെ 50 പേരില്‍ 44 പേരും വാക്‌സിനെടുക്കാത്തവര്‍
ന്യൂ സൗത്ത് വെയില്‍സില്‍ പുതിയ കോവിഡ് കേസുകളേറി വരുന്നുവെന്ന് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു. രോഗത്തെ പിടിച്ച് കെട്ടാന്‍ ഏവരിലും വാക്‌സിനെത്തിക്കുക മാത്രമാണ് ഏകമാര്‍ഗമെന്ന മുന്നറിയിപ്പുമായി സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുമുണ്ട്. സ്റ്റേറ്റില്‍ ഏറ്റവും പുതുതായി 291 കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കൂട്ടത്തില്‍ 48 പേര്‍ കോവിഡ് ബാധിച്ചിട്ടും ഏവരുമായി അടുത്തിടപഴകിയതിനാല്‍ ആശങ്ക വര്‍ധിച്ചിട്ടുണ്ട്.

ഇതിനാല്‍ വരും ദിവസങ്ങളിലും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുമെന്ന മുന്നറിയിപ്പുമായി പ്രീമിയര്‍ ഗ്ലാഡിസ് ബെറെജെക്ലിയന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കഴിയുന്ന 50 കോവിഡ് രോഗികളില്‍ 44 പേരും കോവിഡ് വാക്‌സിനെടുക്കാത്തവരാണെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്.സ്റ്റേറ്റില്‍ ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. 60 വയസില്‍ കൂടുതലുള്ള ഒരു സ്ത്രീയുടെ ജീവനാണ് പുതുതായി കോവിഡ് കവര്‍ന്നിരിക്കുന്നത്.

കോവിഡ് പെരുപ്പമേറുന്ന കാന്റര്‍ബറി-ബാങ്ക്‌സ്ടൗണ്‍ മേഖലയില്‍ പൊലീസ് സാന്നിദ്ധ്യം കൂട്ടുമെന്നും പ്രീമിയര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ കോവിഡ് നിയമങ്ങള്‍ അനുസരിക്കുന്നുണ്ടെന്നുറപ്പ് വരുത്താനാണിത്.സ്റ്റേറ്റില്‍ ഐസിയുവിലുള്ള 50 പേരില്‍ 44 പേരും വാക്‌സിനെടുക്കാത്തവരാണെന്ന കാര്യം ചീഫ് ഹെല്‍ത്ത് ഓഫീസര്‍ കെറി ചാന്റ് ആണ് സ്ഥിരീകരിച്ചിരിക്കുന്നത്. ശേഷിക്കുന്നവര്‍ വാക്‌സിന്റെ ഒരു ഡോസ് മാത്രമാണ് സ്വീകരിച്ചിട്ടുളളത്.


















Other News in this category



4malayalees Recommends