വിക്ടോറിയയില്‍ ആറ് പുതിയ കോവിഡ് കേസുകളും ക്വീന്‍സ്ലാന്‍ഡില്‍ പത്ത് പുതിയ കോവിഡ് കേസുകളും; ഇവരില്‍ പലരും രോഗികളായിട്ടും സമൂഹവുമായി ഇടപഴകിയെന്നതിനാല്‍ വരും ദിനങ്ങളില്‍ കേസുകളേറുമെന്ന മുന്നറിയിപ്പ് ശക്തം

വിക്ടോറിയയില്‍ ആറ് പുതിയ കോവിഡ് കേസുകളും ക്വീന്‍സ്ലാന്‍ഡില്‍  പത്ത് പുതിയ കോവിഡ് കേസുകളും;  ഇവരില്‍ പലരും രോഗികളായിട്ടും സമൂഹവുമായി ഇടപഴകിയെന്നതിനാല്‍ വരും ദിനങ്ങളില്‍ കേസുകളേറുമെന്ന മുന്നറിയിപ്പ് ശക്തം
വിക്ടോറിയയില്‍ പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നത് തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഇന്നലെ സ്റ്റേറ്റില്‍ പുതിയ ആറ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ സ്‌റ്റേറ്റിലുള്ള ഡെല്‍റ്റാ വേരിയന്റ് ക്ലസ്റ്ററില്‍ ഉള്‍പ്പെട്ടതാണ് ആറ് കേസുകളുമെന്നാണ് റിപ്പോര്‍ട്ട്.രോഗം ബാധിച്ചിട്ടും ഇവര്‍ സമൂഹത്തിലുള്ളവരുമായി ഇടപഴകിയെന്നത് കടുത്ത ആശങ്കക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഇവരില്‍ നിന്നും കൂടുതല്‍ പേരിലേക്ക് രോഗം ബാധിച്ചിരിക്കാമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

കേസുകളേറി വരുന്ന സാഹചര്യത്തില്‍ സ്‌റ്റേറ്റില്‍ വ്യാഴാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.രണ്ട് വ്യത്യസ്ത ക്ലസ്റ്ററുകളെ തുടര്‍ന്നാണ് സ്റ്റേറ്റില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ ക്വീന്‍സ്ലാന്‍ഡില്‍ പത്ത് പുതിയ കോവിഡ് കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്.നേരത്തെയുള്ള ക്ലസ്റ്ററുമായി ബന്ധപ്പെട്ട കേസുകളാണിവ. ഇതിനിടെ സ്റ്റേറ്റില്‍ 330 കമ്മ്യൂണിറ്റി ഫാര്‍മസികളിലൂടെയും വാക്‌സിന്‍ വിതരണം ആരംഭിച്ചിട്ടുണ്ട്.

ബ്രിസ്ബാനിലും സമീപപ്രദേശങ്ങളിലുമേര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഞായറാഴ്ച പിന്‍വലിക്കുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.ചീഫ് ഹെല്‍ത്ത് ഓഫീസറായ ജാനെറ്റ് യംഗാണിത് സംബന്ധിച്ച സൂചന നല്‍കിയിരിക്കുന്നത്. രാജ്യത്തെ വിവിധ സ്റ്റേറ്റുകളിലും ടെറിട്ടെറികളിലും കോവിഡ് കേസുകളേറി വരുന്നതിനാല്‍ വ്യത്യസ്ത ഭാഗങ്ങളില്‍ ഏറിയും കുറഞ്ഞും കോവിഡ് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends