മെല്‍ബണില്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് നടത്തുന്ന പാര്‍ട്ടികളും സല്‍ക്കാരപരിപാടികളുമേറുന്നത് ആശങ്കാജനകം; വീക്കെന്‍ഡില്‍ കോവിഡ് നിയമങ്ങള്‍ കാറ്റില്‍ പറത്തി 1800ഓളം പബ്ലിക് ഗാദറിംഗുകള്‍; 69 പേര്‍ പങ്കെടുത്ത പരിപാടിയില്‍ ആറ് പേര്‍ക്ക് കോവിഡ്

മെല്‍ബണില്‍ ലോക്ക്ഡൗണിനിടെയും നിയമം ലംഘിച്ച് പാര്‍ട്ടികള്‍ പോലുള്ള ഒത്ത് ചേരലുകളില്‍ പങ്കെടുത്തവരേറുന്നുവെന്ന ആശങ്കാജനകമായ കണക്കുകള്‍ പുറത്ത് വന്നു. ഇത് പ്രകാരം ഇക്കഴിഞ്ഞ വീക്കെന്‍ഡില്‍ ഇത്തരം ഏതാണ്ട് 1800ഓളം പബ്ലിക് ഗാദറിംഗുകളാണ് മെല്‍ബണില്‍ നടന്നിരിക്കുന്നത്.സെന്റ് കില്‍ഡയില്‍ ഞായറാഴ്ച ഡസന്‍ കണക്കിന് പേര്‍ പങ്കെടുത്ത പരിപാടിയുടെ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ഇത്തരം പരിപാടികള്‍ തടയുന്നതിന് അധികൃതര്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് ഇത്തരം പാര്‍ട്ടികള്‍ പെരുകുന്നതെന്നതും ആശങ്കയേറ്റുന്നുണ്ട്.

കഴിഞ്ഞ ബുധനാഴ്ച 69പേര്‍ പങ്കെടുത്ത ഒരു പരിപാടി മെല്‍ബണില്‍ അരങ്ങേറിയിരുന്നു.ഇതില്‍ പങ്കെടുത്ത ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇതൊരു സൂപ്പര്‍ സ്‌പ്രെഡിംഗ് ഇവന്റായി മാറുമെന്ന ആശങ്ക ആരോഗ്യ അധികൃതര്‍ ഉയര്‍ത്തുന്നുമുണ്ട്.ഇതിനെ തുടര്‍ന്ന് വിക്ടോറിയന്‍ പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസില്‍ നിന്ന് ഇത്തരം പരിപാടികള്‍ക്കെതിരേ കടുത്ത പ്രതികരണമാണുണ്ടായിരിക്കുന്നത്. തല്‍ഫലമായി തിങ്കളാഴ്ച മുതല്‍ അദ്ദേഹം കോവിഡ് നിയമങ്ങള്‍ കൂടുതല്‍ കടുപ്പിക്കുകയും മെല്‍ബണില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Other News in this category

4malayalees Recommends