ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി സ്‌കോട്ട് മോറിസണ്‍ ഇറ്റലിയില്‍ ; അന്തര്‍വാഹിനി കരാര്‍ റദ്ദാക്കിയ ശേഷം സ്‌കോട്ട് മോറിസണ്‍ ആദ്യമായി ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി സ്‌കോട്ട് മോറിസണ്‍ ഇറ്റലിയില്‍ ; അന്തര്‍വാഹിനി കരാര്‍ റദ്ദാക്കിയ ശേഷം സ്‌കോട്ട് മോറിസണ്‍ ആദ്യമായി ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും
റോമില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി സ്‌കോട്ട് മോറിസണ്‍ ഇറ്റലിയിലെ ലിയോനാര്‍ഡോ ഡാവിഞ്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി.ലോകത്തിലെ ഏറ്റവും വലിയ 20 സമ്പദ്‌വ്യവസ്ഥകളുടെ യോഗത്തിലേക്ക് പ്രധാനമന്ത്രി പങ്കെടുക്കും.

യുകെയുമായും യുഎസുമായും പുതിയ സഖ്യം ചേര്‍ന്ന് ഓസ്‌ട്രേലിയ 90 ബില്യണ്‍ ഡോളറിന്റെ അന്തര്‍വാഹിനി കരാര്‍ റദ്ദാക്കിയതിന് ശേഷം ഫ്രാന്‍സ് ഉടക്കിലാണ്. നയതന്ത്ര തര്‍ക്കത്തിന് ശേഷം ആദ്യമായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി മോറിസണ്‍ നരിട്ട് കൂടിക്കാഴ്ച നടത്തും.

Prime Minister Scott Morrison

പ്രധാനമന്ത്രി മൊറിസണ്‍ വിമാനത്തില്‍ കാന്‍ബെറയില്‍ നിന്ന് ഇറ്റലിയിലേക്ക് പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, തര്‍ക്കത്തിന് ശേഷം ആദ്യമായി മോറിസണും മാക്രോണും ഫോണില്‍ സംസാരിച്ചു.

AUKUS കരാര്‍ 'നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസത്തിന്റെ ബന്ധം തകര്‍ത്തു' എന്ന് മാക്രോണ്‍ മോറിസണോട് പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്.

നേതാക്കള്‍ 'ഒരു ആത്മാര്‍ത്ഥമായ ചര്‍ച്ച നടത്തിയിരുന്നു,ഭാവി സഹകരണങ്ങള്‍ക്കായി പ്രതീക്ഷിക്കുന്നുവെന്നാണ് ഓസ്‌ട്രേലിയ ഔദ്യോഗികമായി ചര്‍ച്ചയെ കുറിച്ച് പ്രതികരിച്ചത്. സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ നടക്കുന്ന യുഎന്‍ കാലാവസ്ഥാ സമ്മേളനത്തിന് ശേഷം മൊറിസണ്‍ ശേഷം പങ്കെടുക്കും.

കരാര്‍ റദ്ദാക്കിയത് ഫ്രാന്‍സിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. അതിനാല്‍ തന്നെ ഓസ്‌ട്രേലിയന്‍ നിലപാടിനോട് കടുത്ത എതിര്‍പ്പാണ് ഫ്രാന്‍സ് പ്രകടമാക്കിയത്. നീണ്ട 30 മിനിറ്റ് കോളിലും ഇമ്മാനുവല്‍ മാക്രോണിനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്.

Other News in this category



4malayalees Recommends