മെല്‍ബണിലെ വീട്ടില്‍ ഭാര്യയെയും, ആറ് വയസ്സുള്ള മകളെയും കൊലപ്പെടുത്തി ഇന്ത്യന്‍ വംശജന്‍; ഭര്‍ത്താവിന് എതിരെ പോലീസ് കൊലക്കുറ്റം ചുമത്തി; പിതാവ് ജയിലില്‍ പോയാല്‍ അനാഥയാകുന്നത് 10 വയസ്സുള്ള മകള്‍!

മെല്‍ബണിലെ വീട്ടില്‍ ഭാര്യയെയും, ആറ് വയസ്സുള്ള മകളെയും കൊലപ്പെടുത്തി ഇന്ത്യന്‍ വംശജന്‍; ഭര്‍ത്താവിന് എതിരെ പോലീസ് കൊലക്കുറ്റം ചുമത്തി; പിതാവ് ജയിലില്‍ പോയാല്‍ അനാഥയാകുന്നത് 10 വയസ്സുള്ള മകള്‍!

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ഇന്ത്യന്‍ വംശജരുടെ കുടുംബത്തില്‍ അരങ്ങേറിയ ഇരട്ടകൊലപാതകത്തില്‍ ഇന്ത്യന്‍ വംശനായ 40-കാരനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. ഈ മാസം ആദ്യമാണ് ഇയാള്‍ ഭാര്യയെയും, ആറ് വയസ്സുള്ള മകളെയും വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയത്.


ജനുവരി 13നാണ് മെല്‍ബണ്‍ നോര്‍ത്തിലെ മില്‍ പാര്‍ക്കിലുള്ള കുടുംബവീട്ടിലേക്ക് കത്തിക്കുത്ത് നടന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പോലീസ് എത്തിയത്. 39 വയസ്സുള്ള പൂനം ശര്‍മ്മ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇവരുടെ മകള്‍ വനേസ ആശുപത്രിയില്‍ വെച്ചും മരണപ്പെട്ടു.

A young man in a yellow shirt and a pair of jeans, pointed leather shoes stands in front of brick house smiling.

പൂനത്തിന്റെ 40-കാരനായ ഭര്‍ത്താവ് പ്രഭാല്‍ ശര്‍മ്മ അക്രമത്തിന് ശേഷം പോലീസ് സുരക്ഷയില്‍ ആശുപത്രിയിലാണ്. ഇയാള്‍ക്കെതിരെയാണ് ഇപ്പോള്‍ കൊലക്കുറ്റവുമായി ബന്ധപ്പെട്ട രണ്ട് കേസുകള്‍ ചുമത്തിയത്. പ്രഭാലിനെ മെല്‍ബണ്‍ മജിസ്‌ട്രേറ്റ്‌സ കോടതിയില്‍ ഹാജരാക്കുമെന്ന് വിക്ടോറിയ പോലീസ് അറിയിച്ചു.

പൂനത്തിന്റെയും, മകളുടെയും മരണത്തില്‍ ആദരാഞ്ജലികള്‍ ഒഴുകിയെത്തുകയാണ്. നഗരത്തിലെ ക്ലിനിക്കില്‍ ഡെന്റല്‍ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു പൂനം. പഞ്ചാബിലുള്ള കുടുംബത്തെ കുറിച്ച് എപ്പോഴും സ്‌നേഹപൂര്‍വ്വം സംസാരിക്കുന്ന വ്യക്തിയായിരുന്നു പൂനമെന്ന് ഇവരുടെ സഹപ്രവര്‍ത്തകര്‍ പറയുന്നു.

അതേസമയം അക്രമത്തില്‍ നിന്നും 10 വയസ്സുള്ള ഇവരുടെ മകള്‍ രക്ഷപ്പെട്ടിട്ടുണ്ട്. അമ്മയെയും അനുജത്തിയെയും കൊലപ്പെടുത്തിയ കുറ്റത്തിന് പിതാവ് ജയിലില്‍ പോകുന്നതോടെ അനാഥയാകുന്നത് ഈ പെണ്‍കുട്ടിയാണ്.
Other News in this category



4malayalees Recommends