താഴത്തെ നിലയില്‍ വീണ സാരിയെടുക്കാന്‍ പത്താം നിലയില്‍ നിന്നും മകനെ ബെഡ് ഷീറ്റില്‍ കെട്ടിയിറക്കുന്ന അമ്മ ; ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനം

താഴത്തെ നിലയില്‍ വീണ സാരിയെടുക്കാന്‍ പത്താം നിലയില്‍ നിന്നും മകനെ ബെഡ് ഷീറ്റില്‍ കെട്ടിയിറക്കുന്ന അമ്മ ;  ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനം
അമ്മ സ്വന്തം മകനെ പത്താം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് കെട്ടിയിറക്കുന്ന സംഭവം സോഷ്യല്‍മീഡിയയില്‍ വിമര്‍ശനത്തിനിടയാക്കുന്നു. കഴിഞ്ഞയാഴ്ച ഫരീദാബാദിലെ സെക്ടര്‍ 82ലെ സൊസൈറ്റിയിലാണ് സംഭവം. എതിര്‍ ഭാഗത്തുള്ള കെട്ടിടത്തിലെ താമസക്കാരനാണ് വീഡിയോ പകര്‍ത്തിയത്.

ഒമ്പതാം നിലയിലെ പൂട്ടിക്കിടക്കുന്ന വീടിന്റെ ബാല്‍ക്കണിയില്‍ വീണ സാരി എടുക്കാനാണ് പത്താം നിലയില്‍ നിന്നും മകനെ അമ്മയും മറ്റു കുടുംബാംഗങ്ങളും ചേര്‍ന്ന് ബെഡ്ഷീറ്റില്‍ താഴേക്കിറക്കിയത്. ബെഡ് ഷീറ്റ് കയര്‍ പോലെ പിരിച്ചശേഷമാണ് മകനെ അതിലൂടെ താഴേക്ക് ഇറക്കിയത്. തുടര്‍ന്ന് സാരിയെടുത്ത ശേഷം അമ്മയും മറ്റുള്ളവരും ചേര്‍ന്ന് മകനെ വലിച്ചു കയറ്റുന്നതും വീഡിയോയില്‍ കാണാം. കുട്ടി അപകടമൊന്നും കൂടാതെ തിരിച്ചുകയറിയത് ഭാഗ്യമെന്നേ പറയാനാകൂ. പൂട്ടിക്കിടക്കുന്ന വീട്ടില്‍ നിന്ന് സാരി തിരിച്ചെടുക്കാന്‍ യുവതി ആരുടെയും സഹായമോ ഉപദേശമോ തേടാതെ സ്വയം തീരുമാനിച്ച് മകന്റെ ജീവന്‍ അപായപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അയല്‍വാസികളില്‍ ഒരാള്‍ പറഞ്ഞു. ഇത്തരം ഒരു കാര്യം ചെയ്യുന്നതിനു മുന്‍പ് ഹൌസിംഗ് അസോസിയേഷനുമായി ബന്ധപ്പെടേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ അസോസിയേഷന്‍ യുവതിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ തന്റെ തീരുമാനത്തില്‍ ഖേദിക്കുന്നതായി യുവതി പറഞ്ഞു.

Other News in this category



4malayalees Recommends